test del 5 copy of del 3

സ്വർണവിലയിൽ മാറ്റമില്ല; യുഎസ് – ഇറാൻ സമാധാന ചർച്ച എന്താകും? നിക്ഷേപകർക്ക് ആശങ്ക, ഫെഡ് തീരുമാനവും നിർണായകം


സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വൈകിട്ട് കുറിച്ച ഗ്രാമിന് 14,120 രൂപയിലാണ് ഇന്നത്തെയും വിൽപന. ഒരു പവൻ സ്വർണത്തിന് 1,12,960 രൂപയും നൽകണം. രാജ്യാന്തര വിപണിയിൽ ഇന്നും നാളെയും സ്വർണവ്യാപാരത്തിന് അവധിയാണ്. ഇനി തിങ്കളാഴ്ച മാത്രമേ സ്വർണവിലയിൽ മാറ്റമുണ്ടാകൂ.എന്നാൽ ചർച്ചയിലെ തീരുമാനങ്ങൾ മറിച്ചാണെങ്കിൽ സ്വർണവില ഇനിയും ഇടിയും. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സ്വർണവില ഉയരുന്നതാണ് പതിവെങ്കിലും ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് തിരിച്ചടി. ഇന്ത്യയിലടക്കം ഓഹരി വിപണികൾ കൂടുതൽ നഷ്ടത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ പ്രഖ്യാപിച്ച ക്രിമിനൽ അന്വേഷണം യുഎസ് ജസ്റ്റിസ് വിഭാഗം റദ്ദാക്കിയിട്ടുണ്ട്. ഇത് കേന്ദ്രബാങ്കിന്റെ അടിസ്ഥാന പലിശ തീരുമാനത്തെ എങ്ങനെ ബാധിക്കുമെന്നതും നിർണായകമാണ്. ഇക്കൊല്ലം പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന ലഭിച്ചാലും വില ഉയരും. പുതുക്കിയ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1.28 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് കേരളത്തിൽ മൂന്നു മുതൽ മുപ്പതു  ശതമാനം വരെയാണ് പണിക്കൂലി ഈടാക്കുന്നത്. ഇതിനു പുറമെ മൂന്നു ശതമാനം ജിഎസ്ടിയും ഹോൾമാർക്കിങ് ചാർജും 18 ശതമാനം  ജിഎസ്ടിയും ചേർത്ത് 53.5 രൂപയും നൽകണം. ഇതെല്ലാം ചേർത്ത തുകയാണ് മുകളിൽ നൽകിയിരിക്കുന്നത്. 


Source link

Back to top button