test del 5 copy of del 3

‘അങ്ങനെ വന്നാൽ തർക്കിക്കണം, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ സമ്മതിക്കരുത്’; വോട്ടെണ്ണലിനു ‘മാസ്റ്റർ കൗണ്ടിങ് ഏജന്റ്’


കോട്ടയം ∙ ‌‌‌‌സ്ട്രോങ് റൂം തുറക്കുന്നത് ഉൾപ്പെടെയുള്ള വിവാദങ്ങൾ കൊഴുക്കവെ വോട്ടെണ്ണലിൽ കൃതൃമം കാണിച്ച് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും പാർട്ടിയുടെ കൗണ്ടിങ് ഏജന്റുമാർക്ക് കെപിസിസി സർക്കുലർ. വോട്ടെണ്ണലിൽ പാർട്ടിയുടെ ചീഫ് പോളിങ് ഏജന്റിനെ ഇത്തവണ വിളിക്കുന്ന പേര് ‘മാസ്റ്റർ കൗണ്ടിങ് ഏജന്റ്’ എന്നാകും. 70 നിയോജക മണ്ഡലങ്ങളിലെ മാസ്റ്റർ കൗണ്ടിങ് ഏജന്റുമാർക്കായുള്ള ക്ലാസ് ഇന്നലെ കെപിസിസി ആസ്ഥാനത്ത് നടന്നു. രണ്ടാംഘട്ടമായി ബാക്കിയുള്ള 70 മണ്ഡലങ്ങളിലേക്കുള്ള ക്ലാസ് മറ്റന്നാൾ കോഴിക്കോട്ടാണ് സംഘടിപ്പിക്കുന്നത്. കെപിസിസിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കൺവീനർ എം.കെ. റഹ്മാനാണ് ക്ലാസുകൾ നയിക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന മാസ്റ്റർ പോളിങ് ഏജന്റുമാർ മണ്ഡലങ്ങളിൽ തിരിച്ചെത്തുമ്പോൾ തങ്ങൾക്കൊപ്പം പോളിങ് സ്റ്റേഷനിൽ വരുന്നവർക്ക് ക്ലാസെടുക്കണം. ∙ ഓരോ സ്ഥാനാർഥിക്കും കിട്ടുന്ന വോട്ടുകൾ ശ്രദ്ധയോടെ എഴുതിയെടുക്കണം. കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് ഏജന്റും എഴുതുന്ന വോട്ടു കണക്കിൽ പിശകുണ്ടെങ്കിൽ വീണ്ടും ഇവിഎം ഫലം എടുക്കാൻ ആവശ്യപ്പെടണം∙ പോസ്റ്റൽ വോട്ടുകൾ‌ എണ്ണുമ്പോൾ തർക്കങ്ങളും സംശയങ്ങളും വരുമെന്നതിനാൽ പരിചയ സമ്പന്നരെ മാത്രമേ ഈ ടേബിളുകളിൽ നിയോഗിക്കാവൂ


Source link

Back to top button