NEWS

ഒരു കേരള കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; ഗൾഫിയും യുഎസിലും സാന്നിധ്യമുള്ള കമ്പനി, വിലയും ലക്ഷ്യവും ഇങ്ങനെ


കൊച്ചി ∙നോട്ട് ബുക്ക് പ്രിന്റിങ് രംഗത്ത് പ്രവർത്തിക്കുന്ന കോട്ടയം ആസ്ഥാനമായ കാർനെ ബുക്സ് പ്രാഥമിക ഓഹരി വിൽപനയിലൂടെ (ഐപിഒ) മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ബിഎസ്ഇയുടെ എസ്എംഇ ഐപിഒയാണ് നടത്തുന്നത്. ഇതിനായുള്ള കരടുരേഖ വിപണി നിയന്ത്രണ ഏജൻസിയായ സെബിക്ക് സമർപ്പിച്ചു. ഓഹരിയൊന്നിന് 45 രൂപ നിരക്കിൽ 29.29 ലക്ഷം ഓഹരികളാണ് വിറ്റഴിക്കുന്നത്. 13.27 കോടി രൂപ സമാഹരിക്കാനാണ് ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്. ഐപിഒ തീയതി പ്രഖ്യാപിച്ചിട്ടില്ല. അലക്സ് കുരുവിള പെരിങ്ങാട്ടിന്റെ നേതൃത്വത്തിൽ 2020ലാണ് സംരഭം തുടങ്ങുന്നത്. ഇന്ത്യയിലെയും വിദേശത്തെയും സ്ഥാപനങ്ങൾക്കായി കസ്റ്റമൈസ് ചെയ്ത നോട്ട്ബുക്കുകൾ, ടെക്സ്റ്റ്ബുക്കുകൾ, ലബോറട്ടറി പ്രാക്ടിക്കൽ റെക്കോർഡ് ബുക്കുകൾ, ലാബ് മാനുവലുകൾ തുടങ്ങിയവയാണ് കമ്പനി ഉൽപാദിപ്പിക്കുന്നത്. കുറവിലങ്ങാടാണ് പ്രധാന പ്രിന്റിങ് കോംപ്ലെക്സ്. ‘‘ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും പ്രവർത്തന മൂലധനത്തിനു വിനിയോഗിക്കും. നിലവിൽ ഗർഫ് രാജ്യങ്ങളിലും യുഎസിലും കമ്പനിക്ക് സാന്നിധ്യമുണ്ട്’’- അലക്സ് കുരുവിള പറഞ്ഞു.


Fashion ⏭️

Back to top button