LATEST NEWS

കിടപ്പുമുറിയിൽ പുലി; വലയിലാക്കാൻ വേണ്ടിവന്നത് 20 പേർ!


മൈസൂരു ∙ മൈസൂരു സിദ്ധാർഥ ലേഔട്ടിൽ വീട്ടിൽ കയറിയ പുള്ളിപ്പുലിയെ വനംവകുപ്പ് ജീവനക്കാർ വലയിലാക്കി സംരക്ഷണ കേന്ദ്രത്തിലാക്കി. ഇന്നലെ രാവിലെയാണു വീടിനുള്ളിലെ കിടപ്പുമുറിയിൽ പുലി കയറിയത്. വീട്ടുടമ സുരേഷ്, ഭാര്യ സുജാത, അമ്മ ഷൈലജ എന്നിവരാണു സംഭവസമയത്തുണ്ടായിരുന്നത്. വാതിൽ പൂട്ടിയിട്ട സുരേഷ് വിവരം വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പിലെ 20 ജീവനക്കാർ ചേർന്നു 3 മണിക്കൂർ പരിശ്രമിച്ചാണു പുലിയെ കുരുക്കിയത്. 3 വയസ്സ് പ്രായം വരുന്ന പുലി സമീപത്തെ ചാമുണ്ഡിഹിൽസിൽ നിന്ന് എത്തിയെന്നാണു കരുതുന്നത്.


Source link

Back to top button