test del 4 copy of del 3
കാമുകനുമായി അയൽവാസിക്ക് വിവാഹം: പ്രതിശ്രുത വധുവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം, അറസ്റ്റ്

ന്യൂഡൽഹി∙ അയൽവാസിയായ പെൺകുട്ടിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ. ഡൽഹിയിലെ ഇന്ദിരാ വിഹാറിൽ ചൊവ്വാഴ്ചയാണ് സംഭവം. തന്റെ കാമുകനുമായി വിവാഹമുറപ്പിച്ച പെൺകുട്ടിയെയാണ് യുവതി ആക്രമിച്ചത്. ഏപ്രിൽ 19നാണ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. മുഖത്ത് സാരമായി പരുക്കേറ്റ പെൺകുട്ടി ഗുരു തെഗ് ബഹാദൂർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ കാഴ്ചയ്ക്ക് തകരാറുണ്ടെന്നും റിപ്പോർട്ടുണ്ട്. ദ്രാവകം വീണയുടൻ കുട്ടിയുടെ മുഖവും വസ്ത്രങ്ങളും ഒരുകിപ്പോയെന്നും കുടുംബം പറഞ്ഞു. തുടർന്ന് അയൽവാസികളും ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബവും ചേർന്ന് പ്രതിയെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Source link


