test del 4 copy of del 3

ദേശീയപാതയിൽ അമിതഭാരം കയറ്റിയാൽ ‘പണികിട്ടും’, പിഴ നാലിരട്ടി വരെ, പുതിയ നിയമം പ്രാബല്യത്തിൽ


ന്യൂഡൽഹി ∙ ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് അധിക ടോൾ. പുതിയ നിയമം ഏപ്രിൽ 15 മുതൽ പ്രാബല്യത്തിലായി. അനുവദനീയമായ ഭാരത്തിന്റെ 10 ശതമാനം വരെ അധികഭാരം കയറ്റിയെത്തുന്ന വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ വാഹൻ പോർട്ടലിനു കൈമാറണമെന്നും ഫാസ്റ്റാഗ് വഴിയോ യുപിഐ വഴിയോ അല്ലെങ്കിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന മറ്റേതെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് രീതി വഴിയോ മാത്രമേ ഈടാക്കാവൂ എന്നും നിർദേശമുണ്ട്.


Source link

Back to top button