test del 5 copy of del 3

ചൈനീസ് ജിഡിപിയിൽ അപ്രതീക്ഷിത മുന്നേറ്റം; ‘ചില്ലറ കച്ചവടവും’ ഉഷാർ, പ്രവചനങ്ങളെ പൊളിച്ചടുക്കി യുകെയും


യുഎസുമായി നിലനിൽക്കുന്ന വ്യാപാരത്തർക്കവും ഇറാൻ-യുഎസ് യുദ്ധവും പ്രതികൂലക്കാറ്റായി വീശിയിട്ടും പ്രതീക്ഷകളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി വളർച്ച. 2026ലെ ഒന്നാംപാദമായ ജനുവരി-മാർച്ചിൽ 5% വളർച്ചയാണ് ചൈന രേഖപ്പെടുത്തിയതെന്ന് നാഷനൽ‌ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വ്യക്തമാക്കി.കണക്കിലെ ചൈന∙ സമ്പദ്‍വ്യവസ്ഥയുടെ നേടുംതൂണുകളിലൊന്നായ റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ തളരുന്നു. മാർച്ചുപ്രകാരം ഈ മേഖലയിലേക്കുള്ള നിക്ഷേപയിടിവ് 11.2% ആയി ഉയർന്നു. മുൻവർഷത്തെ സമാനപാദത്തിൽ ഇടിവ് 9.9% ആയിരുന്നു. ∙ രാജ്യത്ത് ചില്ലറ വിൽപന (റീട്ടെയ്ൽ സെയിൽസ്) 1.7% ഉയർന്നു. നിരീക്ഷകർ പ്രവചിച്ചത് 2.3% വളരുമെന്നായിരുന്നു. ∙ വ്യാവസായിക ഉൽപാദനം മാർച്ചിൽ 5.7% വളർന്നു. നിരീക്ഷക പ്രവചനമായ 5.5 ശതമാനത്തേക്കാൾ മെച്ചം. ഫെബ്രുവരിയിൽ പക്ഷേ 6.3 ശതമാനമായിരുന്നു.


Source link

Back to top button