LATEST

നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണം; കോട്ടൂരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേ‌ജ്‌ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വൈറ്റ് കോട്ടൂരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് കോളേജിനുമുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. ഡെന്റൽ വിദ്യാർത്ഥികൾക്കൊപ്പം കാമ്പസിലെ മറ്റ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കുചേർന്നു. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കുറ്റാരോപിതാരായ അദ്ധ്യാപകർക്കെതിരെയുള്ള പരാതികൾ രേഖാമൂലം തന്നെ വിദ്യാർത്ഥികൾ അധികൃതർക്ക് നൽകിയിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തിക്കാൻ കഴിയാത്തതാണ് കാമ്പസിലെ അരാഷ്‌ട്രീയമായ സാഹചര്യങ്ങൾക്ക് കാരണമെന്നും ഇന്നുമുതൽ എസ്‌എഫ്‌ഐയുടെ ഒരു യൂണിറ്റ് കാമ്പസിൽ സ്ഥാപിക്കുമെന്നും എസ്‌എഫ്‌ഐ നേതാവ് പ്രതിഷേധത്തിൽ പറഞ്ഞു. പട്ടിക ജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ചും കോളേജിലേക്ക് നടത്തി. ഡോ. റാമിന്റെ ഇടക്കാടുള്ള ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌വൈയുടെ നേതൃത്തിൽ ഇന്ന്‌ പ്രതിഷേധമാർച്ച് നടക്കും.


Source link

Back to top button