test del 4 copy of del 3
വെടിനിർത്തൽ കാലാവധി തീരാൻ ദിവസങ്ങൾ,വൻ സൈനിക വിന്യാസം; അത്യാധുനിക യുദ്ധക്കപ്പലുകളും വിമാനങ്ങളും സജ്ജം, തിരിച്ചടിക്കുമെന്ന് ഇറാൻ

ഇറാനുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾക്കിടെ മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ അമേരിക്ക തീരുമാനിച്ചു. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി ഏപ്രിൽ 22ന് അവസാനിക്കാനിരിക്കെയാണ് പെന്റഗണിന്റെ ഈ നിർണ്ണായക നീക്കം. ഇതോടെ മേഖലയിൽ ഇറാനെതിരെ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സൈനികരുടെ എണ്ണം 50,000 കടക്കും.’യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്’ എന്ന വിമാനവാഹിനിക്കപ്പലിലെ 6,000 സൈനികരും, ‘ബോക്സർ ആംഫിബിയസ് റെഡി ഗ്രൂപ്പിലെ’ 4,200 നാവികരും മറീനുകളും ഈ മാസം അവസാനത്തോടെ മേഖലയിൽ എത്തും. ഇതിനുപുറമെ 11-ാം മറീൻ എക്സ്പെഡിഷണറി യൂണിറ്റും യുദ്ധസജ്ജമായി എത്തുന്നതോടെ പേർഷ്യൻ ഗൾഫ് മേഖലയിൽ യുഎസ് സാന്നിധ്യം ശക്തമാകും.കടലിലെ കരുത്തായി വിമാനവാഹിനിക്കപ്പലുകൾ
Source link


