test del 3

ലൈംഗിക പീഡന പരാതി: കൊച്ചിയിലെ ഐടി വ്യവസായിക്ക് മുന്‍കൂര്‍ ജാമ്യം


ന്യൂഡൽഹി∙ കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വ്യാഴാഴ്ച വേണു ഗോപാലകൃഷ്ണനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വേണുവിന്റെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്ന യുവതിയുടെ പരാതിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയും ഭര്‍ത്താവും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി 30 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന വേണുവിന്റെ പരാതിയില്‍ 2025 ജൂലൈ 29 എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് പരാതിക്കാരി വേണുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.ലൈംഗിക പീഡന പരാതി വ്യാജമാണെന്നും പരാതിക്കാരിയും ഭര്‍ത്താവും ചേര്‍ന്നു തന്നെ ഭീഷണിപ്പെടുത്തി 30 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് കേസ് നല്‍കിയതിലുള്ള വൈരാഗ്യമാണ് ഈ കേസിന് കാരണമെന്നും വേണു ഗോപാലകൃഷ്ണന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്താണ് വേണു ഗോപാലകൃഷ്ണന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.


Source link

Back to top button