test del 5 copy of del 3
രഹസ്യമായി ഇറാൻ വാങ്ങിയ ചൈനീസ് ഉപഗ്രഹം! അമേരിക്കൻ താവളങ്ങൾ തകർക്കാൻ ഇറാനെ സഹായിച്ചത് ഈ ചാരക്കണ്ണുകൾ!

കഴിഞ്ഞ വർഷം രഹസ്യമായി സ്വന്തമാക്കിയ ചൈനീസ് നിർമിത ഉപഗ്രഹം ഉപയോഗിച്ചാണ് മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക നീക്കങ്ങൾ ഇറാൻ നിരീക്ഷിച്ചതെന്ന് റിപ്പോർട്ടുകൾ. TEE-01B എന്ന് പേരിട്ടിട്ടുള്ള ഈ ഉപഗ്രഹം ചൈനീസ് കമ്പനിയായ എർത്ത് ഐ (Earth Eye Company) ആണ് വികസിപ്പിച്ചത്. വിക്ഷേപണത്തിന് ശേഷം ഇത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) എയ്‌റോസ്‌പേസ് ഫോഴ്സിന് കൈമാറുകയായിരുന്നു.നിരീക്ഷണ കേന്ദ്രങ്ങൾ: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ്, ജോർദാനിലെ മുവാഫാക്ക് സാൽറ്റി എയർ ബേസ്, ബഹ്‌റൈനിലെ യുഎസ് അഞ്ചാം ഫ്ലീറ്റ് ആസ്ഥാനം എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ ഈ ഉപഗ്രഹം പകർത്തിയിട്ടുണ്ട്.വാണിജ്യ സഹായം:ബെയ്ജിങ് ആസ്ഥാനമായുള്ള എംപോസാറ്റ് (Emposat) എന്ന കമ്പനിയുടെ ഗ്രൗണ്ട് സ്റ്റേഷനുകൾ ഉപയോഗിക്കാനുള്ള അനുമതിയും IRGC-ക്ക് ലഭിച്ചിരുന്നു.
Source link


