test del 5 copy of del 3
തുരങ്കമുഖം നിർമിക്കാൻ പാറ ഏഴ് തട്ടുകളായി തിരിച്ചു താഴേക്കു കൊണ്ടുവരും; വയനാട് തുരങ്കപ്പാത നിർമാണം പുരോഗമിക്കുന്നു

തിരുവമ്പാടി ∙ ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്കപ്പാത നിർമാണത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. തുരങ്കമുഖം വിപുലപ്പെടുത്തുന്നതിനുള്ള പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രി എത്തി ആദ്യ സ്ഫോടനം നടത്തിയ പ്രദേശത്തിന്റെ താഴെയാണ് തുരങ്കമുഖം. ഇവിടെ 6 മീറ്റർ താഴ്ത്തി പ്രദേശം രൂപപ്പെടുത്തുകയാണ്. ആദ്യ സ്ഫോടനം നടത്തിയ പ്രദേശത്തിന്റെ കാഴ്ചകൾ എല്ലാം ഇപ്പോൾ മാറിയിട്ടുണ്ട്. തുരങ്കം ആരംഭിക്കുന്ന പ്രദേശത്തെ പാറ 7 തട്ടുകളായി തിരിച്ചു താഴേക്കു കൊണ്ടുവന്നാണു തുരങ്കമുഖം നിർമിക്കുന്നത്. ഇതിനു വേണ്ടി പാറ തട്ടുകളായി വെടിവച്ചു തിരിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
Source link


