test del 4 copy of del 3
മുക്കാളി ടോൾപ്ലാസ നിർമാണം അന്തിമഘട്ടത്തിൽ; പക്ഷേ, ഇരുവശത്തും താമസിക്കുന്നവർക്ക് യാത്ര ചെയ്യാൻ സംവിധാനമില്ല

മാഹി ∙ ദേശീയപാതയിൽ മുക്കാളി കെഎസ്ഇബി ഓഫിസിനും ചോമ്പാൽ ബ്ലോക്ക് ഓഫിസിനും ഇടയിൽ ടോൾ പ്ലാസ നിർമാണം അവസാന ഘട്ടത്തിൽ. വാഹനങ്ങൾ കടന്നുപോകാനുള്ള വഴികളുടെ പ്രതലം കോൺക്രീറ്റ് നടത്തി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശുചിമുറി, പൊലീസ് എയ്ഡ് പോസ്റ്റ്, ജീവനക്കാർക്ക് താമസിക്കാനുള്ള മുറികൾ, വെളിച്ച സംവിധാനം എന്നിവയുടെ നിർമാണം പൂർത്തിയായി വരുന്നു. വിപുലമായ സൗകര്യമാണ് ഒരുങ്ങുന്നത്. ടോൾ പ്ലാസയുടെ സമീപ പ്രദേശത്തുള്ള ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ദേശീയപാത കർമ സമിതി ജില്ലാ കൺവീനർ എ.ടി മഹേഷ്, സമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാൻ ദേശീയ അതോറിറ്റി തയാറാവണമെന്ന് ചോമ്പാല നന്മ റസിഡന്റ്സ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. വഴി അടയ്ക്കാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ ടോൾ പ്ലാസയിലെ നിർമാണ ജോലി തടയുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് സി. നിജിൻ ലാൽ അധ്യക്ഷത വഹിച്ചു.
Source link


