test del 5 copy of del 3

ആർട്ടിമിസ് സഞ്ചാരികൾ തിരിച്ചെത്തി; അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ച പുരോഗമിക്കുന്നു – ഇന്നത്തെ പ്രധാന വാർത്തകൾ


ആർട്ടിമിസ് II പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതും ഇറാന് എതിരെയുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ആരംഭിച്ചതുമാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ബിജെപി നേതാവും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലെ ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നതും ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന ട്രംപിന്റെ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടു. ചിക്കമഗളൂരുവിൽ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ മൃതദേഹം പാലക്കാട്  വീട്ടിൽ എത്തിച്ചത് വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി..

മനുഷ്യരാശിയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച്, 50 വർഷങ്ങൾക്കിപ്പുറം ചന്ദ്രന്റെ ചാരത്തെത്തി മടങ്ങിയ ആർട്ടിമിസ് II ദൗത്യം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഏപ്രിൽ 6ന് ചന്ദ്രന്റെ അങ്ങേപ്പുറം (Lunar Far Side) സന്ദർശിച്ച നാല് ധീരരായ ബഹിരാകാശ സഞ്ചാരികളും പത്തുദിവസത്തെ ഐതിഹാസിക യാത്രയ്ക്ക് ശേഷം ഭൂമിയിൽ തിരിച്ചെത്തിയിരിക്കുകയാണ്.ബിജെപി നേതാവും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലെ ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്.

വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ (14) മൃതദേഹം ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിൽ എത്തിച്ചത്.

ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള നിർണായക ചർച്ചകൾ ഇന്ന് പാക്കിസ്ഥാനിൽ നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം.


Source link

Back to top button