LATEST NEWS
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും; ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ∙ പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരെ വോട്ട് ചെയ്യുന്ന ദിനമാണ് ഇന്നെന്ന് പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ ഒന്നും രണ്ടും വർഷമല്ല, 9 വർഷമായി അവർ വേട്ടയാടുകയാണ്. അങ്ങനെ വേട്ടയാടിവർക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും. മണ്ഡലത്തെ ഫണ്ട് തരാതെ എൽഡിഎഫ് സർക്കാർ ദ്രോഹിച്ചു. അതുകൊണ്ട് സൂപ്പർസ്പെഷ്യലിറ്റി ഹോസ്പിറ്റൽ, പാലങ്ങൾ എന്നിവയെല്ലാം അതേ നിലയിൽ തന്നെ നിലനിൽക്കുകയാണ്. പണി തീരത്തെ സിവിൽ സ്റ്റേഷന് പിതാവിന്റെ പേരിട്ട് ആക്ഷേപിച്ചെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ള എന്നിവയടക്കമുള്ള കാര്യങ്ങളിൽ ജനങ്ങൾ വോട്ടിലൂടെ പ്രതികരിക്കും. ഉമ്മൻ ചാണ്ടിക്ക് പിൻഗാമിയായി ഒരു യുഡിഎഫ് മുഖ്യമന്ത്രി ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.
Source link


