CINEMA

രജനിയുടെ ജയിലർ 2 ; ഷാരൂഖ് ഇല്ല,​ ബാലകൃഷ്ണ വരും


സൂപ്പർ താരങ്ങളുടെ സൂപ്പർ താരം രജനികാന്ത് നായകനാകുന്ന ജയിലർ 2 ൽ ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാൻ അഭിനയിക്കുന്നില്ലെന്ന് വിവരം. ഷാരൂഖിന് പകരം തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണ ആ വേഷം ചെയ്തേക്കുമെന്നാണ് സൂചന. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ജയിലർ 2 ലെ തന്റെ വേഷം അഭിനയിച്ച് പൂർത്തിയാക്കി.ഹൈദരാബാദിലായിരുന്നു ചിത്രീകരണം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവ് രാജ്കുമാറാണ് മറ്റൊരു പ്രധാന വേഷമവതരിപ്പിക്കുന്നത്.നേരത്തേ
തെ​ലു​ങ്ക് ​സൂ​പ്പ​ർ​ ​താ​രം​ ​ന​ന്ദ​മു​രി​ ​ബാ​ല​കൃ​ഷ്ണ​യ്ക്ക് ​നി​ശ്ച​യി​ച്ച​ ​വേഷം ആയിരുന്നു ​ഷാ​രൂ​ഖ് ​ഖാ​ന്. ബോ​ളി​വു​ഡ് ​താ​രം​ ​മി​ഥു​ൻ​ ​ച​ക്ര​വ​ർ​ത്തി​യാ​ണ് ​പ്ര​തി​നാ​യ​ക​ൻ.​ ​ബോ​ളി​വു​ഡ് ​താ​രം​ ​വി​ദ്യാ​ബാ​ല​ൻ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​
ജ​യി​ല​റി​ൽ​ ​ഡാ​ൻ​സ് ​ന​മ്പ​രു​മാ​യി​ ​എ​ത്തി​യ​ ​ത​മ​ന്ന​ ​ഭാ​ട്ടി​യ​ ​ഇ​ത്ത​വ​ണ​യും​ ​ നൃ​ത്തം​ ​ആ​ടു​ന്നു​ണ്ട്.​ ​എ​സ്.​ജെ.​ ​സൂ​ര്യ,​ ​യോ​ഗി​ബാ​ബു,​ ​സു​നി​ൽ, ര​മ്യ​കൃ​ഷ്ണ​ൻ,​ ​മേ​ഘ്‌​ന​രാ​ജ്,​ ​മി​ർ​ണ​ ​മേ​നോ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​മ​ക്ക​ൾ​ ​സെ​ൽ​വ​ൻ​ ​വി​ജ​യ് ​സേ​തു​പ​തി​യും​ ​ജ​യി​ല​ർ​ 2​വി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​
മ​ല​യാ​ള​ ​താ​ര​ങ്ങ​ളു​ടെ​ ​നീ​ണ്ട​നി​ര​ ​ത​ന്നെ​യു​ണ്ട്.​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ വിനായകൻ, ​കോ​ട്ട​യം​ ​ന​സീ​ർ,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​അ​ന്ന​ ​രേ​ഷ്മ​ ​രാ​ജ​ൻ,​ ​ഷം​ന​ ​കാ​സിം,​ ​രാ​ജേ​ഷ് ​മാ​ധ​വ​ൻ,​ ​വി​നീ​ത് ​ത​ട്ടി​ൽ​ ​തു​ട​ങ്ങി​യ​വരും അണിനിരക്കുന്നുണ്ട്.
​സ​ൺ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ക​ലാ​നി​ധി​ ​മാ​ര​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.


Source link

Back to top button