test del 5 copy of del 3

അദാനി ഓഹരികളിൽ വൻ മുന്നേറ്റം; ഒരുലക്ഷം കോടിയുടെ നേട്ടം, തുണച്ചത് ‘കൈക്കൂലിക്കേസ്’ ഒഴിവാക്കാനുള്ള നീക്കവും


ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ ഇന്ന് നടത്തിയത് വൻ മുന്നേറ്റം. അദാനി ഗ്രീൻ എനർജി 11.95% ഉയർന്ന് നേട്ടത്തിൽ മുന്നിലെത്തി. അദാനി എനർജി സൊല്യൂഷൻസ് 9% മുന്നേറി.3 പ്രധാന കാരണങ്ങൾ അദാനി ഓഹരികളുടെ മുന്നേറ്റത്തിന് ഇന്ന് സഹായിച്ചത് 3 പ്രധാന കാരണങ്ങൾ: 1) 2024ൽ ആയിരുന്നു അദാനിക്കെതിരെ ‘ഹിൻഡൻബർഗ്’ തൊടുത്തതിനേക്കാൾ വമ്പൻ ആരോപണവുമായി യുഎസ് രംഗത്തെത്തിയത്. യുഎസ് മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റേതായിരുന്നു (എസ്ഇസി) ഗുരുതര ആരോപണം.  അതിങ്ങനെ: ‘‘ഇന്ത്യയിലെ ചില സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി വൈദ്യുതി വിതരണ കരാറുകൾ സ്വന്തമാക്കാൻ അദാനി ശ്രമിച്ചു. ഇക്കാര്യം മറച്ചുവച്ചും തെറ്റിദ്ധരിപ്പിച്ചും യുഎസ് നിക്ഷേപകരിൽ നിന്ന് നിക്ഷേപം നേടി’’.2) ബ്രോക്കറേജ് സ്ഥാപനമായ മക്വയറി ലക്ഷ്യവില (ടാർജറ്റ് പ്രൈസ്) 1320 രൂപയായി ഉയർത്തിയതും ഓഹരിക്ക് ശോഭനമായ ഭാവി പ്രവചിച്ചതും ഓഹരിയുടെ മുന്നേറ്റത്തിന് കൂടുതൽ ഊർജമായി.


Source link

Back to top button