test del 5 copy of del 3
യുവനടിയുടെ പരാതി: ഇടക്കാല ജാമ്യം തേടി രഞ്ജിത്

കൊച്ചി ∙ ലൈംഗികാതിക്രമ കേസിൽ ഇടക്കാല ജാമ്യം തേടി സംവിധായകൻ രഞ്ജിത്. കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. രാവിലെ കേസ് പരിഗണിച്ചപ്പോൾ കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാൽ രഞ്ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷമായിരുന്നു ഇന്ന് കോടതി മുമ്പാകെയുള്ളത്. ഇടക്കാല ജാമ്യം അനുവദിച്ചാൽ രഞ്ജിത്തിന് വോട്ടു ചെയ്യാൻ സാധിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കരൾമാറ്റിവയ്ക്കൽ ശസ്ത്രിക്രിയ കഴിഞ്ഞതിനാൽ ആരോഗ്യസ്ഥിതിയും മോശമാണ്. ഈ സാഹചര്യത്തിൽ ഇടക്കാല ജാമ്യം അനുവദിച്ചാൽ അതുകഴിഞ്ഞ് തിരിച്ചുവരാമെന്നും രഞ്ജിത്ത് അറിയിച്ചു. അതല്ലെങ്കിൽ ഭാഗിക കസ്റ്റഡി അനുവദിക്കാമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഹാജരാവുകയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയുമാണ് ഇതിലൂടെ. തുടർന്ന് ഉച്ചകഴിഞ്ഞ് കേസ് പരിഗണിക്കാൻ മാറ്റുകയായിരുന്നു. രഞ്ജിത് കേസന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അതിനാൽ വീണ്ടും പൊലീസ് കസ്റ്റഡി വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തർക്കമാണ് തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിക്ക് കാരണമെന്നാണ് രഞ്ജിത്തിന്റെ വാദം. നടിയുടെ അഭിനയം പ്രതീക്ഷക്കൊത്ത് ഉയരത്തതിനാൽ ചില സീനുകൾ വെട്ടിക്കുറച്ചിരുന്നുവെന്നും ഇക്കാര്യം ഷൂട്ടിങ് സെറ്റിൽ പ്രചരിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരെ പരാതി നൽകിയത് എന്നുമാണ് രഞ്ജിത്ത് വാദിച്ചത്.
Source link


