LATEST NEWS
മിസൈൽ പതിച്ചത് തൊട്ടുപിന്നിൽ; ഭയന്ന് യുവതി, പിന്നാലെ സംഭവിച്ചത്?

പെറ്റാ ടിക്വ∙ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അദ്ഭുതകരമായി യുവതി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇസ്രയേൽ നഗരമായ പെറ്റാ ടിക്വയിൽ പ്രാദേശിക സമയം രാവിലെ ഏഴിന് മുൻപ് നടന്ന ആക്രമണത്തിൽ നിന്നാണ് യുവതി രക്ഷപ്പെട്ടത്. ചാരനിറത്തിലുള്ള കാറിൽ നിന്ന് ഇറങ്ങിയ യുവതി ഫോണിൽ നോക്കുന്നതിനിടെ വലിയ ശബ്ദം കേട്ടു. ശബ്ദം കേട്ട ദിശയിലേക്ക് നോക്കുന്ന യുവതി കാണുന്നത് താൻ നിൽക്കുന്നതിന്റെ അൽപം അകലെയായി മിസൈൽ പതിക്കുന്നതാണ്.അതേസമയം, നഗരത്തിൽ അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും ഇപ്പോഴും പ്രവർത്തനം തുടരുകയാണ്. തീപിടിച്ച വാഹനങ്ങൾ അണയ്ക്കുന്നതിനും അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനുമായി തിരച്ചിൽ പുരോഗമിക്കുന്നു.യുദ്ധസാഹചര്യത്തിൽ മേഖലയിൽ സുരക്ഷാ നടപടി ഇസ്രയേൽ ശക്തമാക്കിയിരിക്കുകയാണ്.
Source link


