CINEMA

മാസ് അവതാരമായി സുരേഷ് ഗോപി, ഒറ്റക്കൊമ്പൻ ഫസ്റ്റ് ലുക്ക്

സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റർ ദിനാശംസ നേർന്നു പുറത്തിറക്കിയതാണ് പോസ്റ്റർ. . “വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും എന്ന കുറിപ്പോടെ പുറത്തിറക്കിയ പോസ്റ്ററിൽസുരേഷ് ഗോപിയെ മാസ് അവതാരമായി അവതരിപ്പിക്കുന്നു.വലിയ മുതൽമുടക്കിൽ മാസ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന “ഒറ്റക്കൊമ്പനിൽ അഭിനയ ആണ് നായിക. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

ശ്രീഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. രചന – ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം -ഹർഷവർദ്ധൻ രാമേശ്വർ, എഡിറ്റിംഗ്- ഷഫീഖ് വി. ബി, ആക്ഷൻ – കലയ് കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ, നൃത്ത സംവിധാനം – സാൻഡി,

Source link

Back to top button