CINEMA

32 വർഷത്തെ ദാമ്പത്യം; പത്തുവർഷം മുൻപ് ലിസിയുമായി ബന്ധം വേർപിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ


പത്ത് വർഷങ്ങൾക്കുമുൻപ് നടി ലിസിയുമായി വേർപിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. ദാമ്പത്യജീവിതത്തിൽ വിരസതയും ഈഗോയും കടന്നുവന്നപ്പോഴാണ് അകലാൻ തീരുമാനിച്ചതെന്ന് പ്രിയദർശൻ തുറന്നുപറഞ്ഞു. വർഷങ്ങൾക്കിപ്പുറം പരസ്‌പരം മിസ് ചെയ്‌തപ്പോഴാണ് വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചതെന്നും പ്രിയദർശൻ പറഞ്ഞു. ഫിലിം ഫെയറിനുനൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കുടുംബജീവിതത്തെക്കുറിച്ച് മനസുതുറന്നത്. ‘മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അത് കുറച്ചുകടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്‌പരം മിസ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു. അത്രേയുള്ളു. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്.’- പ്രിയദർശൻ പറഞ്ഞു.


Source link

Back to top button