test del 5 copy of del 3

ഇടവേളയില്ലാതെ ആക്രമണം, റഷ്യൻ തുറമുഖത്ത് ഗുരുതര തകരാർ, യുഎസ് ഇളവിലും പുതിയ ഓർഡറുകൾ മുടങ്ങി, ഇന്ത്യക്കുള്ളത് കിട്ടും


യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ ബാൾട്ടിക്ക് ക്രൂഡ് ഓയിൽ കയറ്റുമതി ഹബ്ബില്‍ ഗുരുതര തകരാർ. ക്രൂഡ് ഓയിൽ കയറ്റുമതിയിൽ തടസം നേരിട്ടു. ബദൽ ശ്രമങ്ങൾ കണ്ടെത്താനുള്ള നടപടി ഊർജിതമാക്കിയെന്നും റിപ്പോർട്ട്. ക്രൂഡ് ഓയിൽ വിൽപനയിൽ യുഎസ് ഉപരോധം നീക്കിയതിന് പിന്നാലെയാണ് തിരിച്ചടി. കഴിഞ്ഞ മാർച്ച് 22 മുതൽ ഈ തുറമുഖങ്ങളിലേക്ക് കയറ്റുമതിക്കായി ഡീസൽ എത്തുന്നില്ല. കൂടുതൽ ഓര്‍ഡർ സ്വീകരിക്കാനും കമ്പനികൾ തയാറാകുന്നില്ല. തുറമുഖങ്ങളിലേക്ക് ട്രെയിനിൽ ക്രൂഡ് ഓയിൽ എത്തിക്കാനാകുമോയെന്നാണ് ഇപ്പോൾ ട്രേഡർമാർ ആലോചിക്കുന്നത്. എന്നാൽ ഇതിന് ചെലവ് കൂടുതലാണ്. മറ്റ് തുറമുഖങ്ങള്‍ വഴി കയറ്റുമതി സാധ്യമാകുമോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയിലേക്കുള്ള എണ്ണ, പാചക വാതക ഇറക്കുമതി ഘട്ടം ഘട്ടമായി വർധിപ്പിക്കാമെന്ന് ഉറപ്പു നൽകി റഷ്യ. നിലവിൽ റഷ്യൻ കമ്പനികൾക്ക് അതിനുള്ള ശേഷിയുണ്ടെന്നും റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാൻഡുറോഫ് പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ഡെനിസ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി. രാജ്യത്തേക്കുള്ള വളം ഇറക്കുമതിയിലും അദ്ദേഹത്തിന്‍റെ ഉറപ്പ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 90 ശതമാനം വർധിച്ചിരുന്നു. 


Source link

Back to top button