LATEST NEWS
ശശി തരൂരിന്റെ കാർ തടഞ്ഞുനിർത്തി കയ്യേറ്റ ശ്രമം, ഗൺമാന് പരുക്ക്; 3 പേർ അറസ്റ്റിൽ

മലപ്പുറം ∙ വണ്ടൂരിൽ ശശി തരൂർ എംപിക്ക് നേരെ കയ്യേറ്റ ശ്രമം. സംഭവത്തിൽ തരൂരിന്റെ ഗൺമാന് പരുക്കേറ്റു. പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു പ്രതികളെ കൂടി പിടികൂടിയതായാണ് വിവരം. അഞ്ച് പേർക്കെതിരെ കേസെടുത്തു. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഗൺമാന് മർദനമേറ്റത്.
Source link


