LIFESTYLE NEW

കരിക്ക് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; അമളി പറ്റാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം


വേനൽക്കാലം എത്തിയതോടെ എറ്റവും കൂടുതൽ ഡിമാൻഡുള്ള ഒന്നായി മാറിയിരിക്കുകയാണ് കരിക്ക്. ആരോഗ്യത്തിന് ഏറെ ഗുണകരമായ കരിക്ക് നിർജ്ജലീകരണം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വേനൽക്കാലത്ത് ക്ഷീണമകറ്റി ഉന്മേഷം നൽകാനും കരിക്കിൻ വെള്ളം അത്യുത്തമമാണ്. കരിക്ക് തിരഞ്ഞെടുക്കുമ്പോൾ ആദ്യം ചെവിയോട് ചേർത്ത് ശക്തമായി കുലുക്കി നോക്കുക. ഉള്ളിൽ നിന്ന് വലിയ തോതിൽ വെള്ളം തെറിക്കുന്നത് കേട്ടാൽ അതിൽ നല്ലപോലെ വെള്ളം ഉണ്ടെന്ന് മനസിലാക്കുക. അത് ധെെര്യമായി തിരഞ്ഞെടുക്കാം. കരിക്കിന്റെ ഭാരം കെെയിൽ പിടിച്ചുകൊണ്ട് കണക്കാക്കാം. കരിക്കിന് അതിന്റെ വലിപ്പത്തോക്കാൾ ഭാരം തോന്നിയാൽ അതിൽ നിറയെ വെള്ളം ഉണ്ടാകാനാണ് സാദ്ധ്യത. കൂടാതെ കരിക്ക് വാങ്ങുമ്പോൾ അതിന്റെ മുകൾ ഭാഗം നല്ലപോലെ പരിശോധിക്കണം. ഏതെങ്കിലും കറുത്ത പാടുകളോ വിള്ളലോ കണ്ടാൽ അവ വാങ്ങരുത്. ഉരുണ്ട കരിക്ക് നോക്കി തിരഞ്ഞെടുക്കുക. അതിൽ പൂർണമായും വെള്ളം നിറഞ്ഞിരിക്കാൻ സാദ്ധ്യത ഏറെയാണെന്ന് പറയപ്പെടുന്നു.


Source link

Back to top button