CINEMA

‘500 രൂപയിൽ തുടങ്ങി ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന നടൻ, മമ്മൂട്ടിയുടെ വീട്ടിൽ അയാൾക്ക് മാത്രം സർവസ്വാതന്ത്ര്യമാണ്’


സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയുമെല്ലാം എത്തി ജനങ്ങളുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. കാൽനൂറ്റാണ്ടായി കലാരംഗത്തുള്ള പിഷാരടിയുടെ സംസാരം ആരെയും മടുപ്പിക്കാത്തതാണ്. ഇങ്ങനെ എക്കാലത്തും ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്നത് രമേഷ് പിഷാരടിയുടെ വായന, നിരീക്ഷണ പാടവം, കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് എന്നിവ കാരണമാണെന്ന് പറയുകയാണ് പ്രമുഖ സംവിധായകൻ ആലപ്പി അഷ്‌റഫ്. മുൻമന്ത്രി തോമസ് ഐസക് പിഷാരടിയെ കോമാളി എന്ന് വിളിച്ച് ആക്ഷേപിച്ചതിനെക്കുറിച്ചും ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. ‘ഇത്രയും വ്യക്തിഗുണമുള്ള ഒരാളെയാണ് തോമസ് ഐസക് കോമാളി എന്ന് വിളിച്ചത്. കോമഡി ചെയ്യുന്ന ആൾ എന്നതിലുപരി പിഷാരടിയെക്കുറിച്ച് തോമസ് ഐസക്കിന് ഒന്നും അറിയില്ലായിരുന്നു. പിന്നീട് പിഷാരടിയെക്കുറിച്ച് കൂടുതൽ മനസിലാക്കിയ തോമസ് ഐസക് ക്ഷമാപണം നടത്തി. എന്നാൽ ഇതിനോടെല്ലാം വളരെ പക്വതയോടെയാണ് പിഷാരടി കൈകാര്യം ചെയ്‌തത്.


Source link

Back to top button