NATIIONAL
ക്യാപ്റ്റൻ സ്ഥാനത്തിനു വേണ്ടി ചെന്നൈയിലേക്കില്ലെന്ന് സഞ്ജു അന്നേ പറഞ്ഞു, കളിക്കാരനായി തുടരാന്‍ ഇഷ്ടം: മനസ്സു തുറന്ന് ഋതുരാജ്

ചെന്നൈ∙ ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിൽ ചേരുന്ന കാര്യത്തെപ്പറ്റി സഞ്ജു വർഷങ്ങൾക്കു മുൻപു തന്നെ ചർച്ച ചെയ്തിരുന്നതായി വെളിപ്പെടുത്തി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. ഐപിഎലിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടാനുള്ള ഒരുക്കങ്ങൾക്കിടെ, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പോഡ്കാസ്റ്റിലാണ് സഞ്ജുവിന്റെ ആഗ്രഹത്തെക്കുറിച്ച് ഋതുരാജ് മനസ്സുതുറന്നത്. തന്റെ ക്യാപ്റ്റൻസിക്കു കീഴിൽ കളിക്കാന്‍ സഞ്ജുവിനു താൽപര്യമുണ്ടെന്നു പറഞ്ഞതായും ഋതുരാജ് വ്യക്തമാക്കി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണുമായിരിക്കും ഈ സീസണില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപ്പണർമാർ. വെറ്ററൻ താരം എം.എസ്. ധോണിക്കു പരുക്കേറ്റതിനാല്‍ സഞ്ജുവിനായിരിക്കും വിക്കറ്റ് കീപ്പറുടെ ചുമതല.‘‘അവസരം ലഭിച്ചാൽ ചെന്നൈയിൽ കളിക്കാൻ ഉറപ്പായും താൽപര്യമുണ്ടെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഞാൻ ചെന്നൈയുടെ ക്യാപ്റ്റനാകുമോയെന്നും എന്നോടു ചോദിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി ഞാൻ ലക്ഷ്യമിടുന്നില്ലെന്നും ഒരു താരമായി മാത്രം ചെന്നൈയിൽ തുടരാൻ സാധിച്ചാലും കുഴപ്പമൊന്നുമില്ലെന്നും മറുപടി നൽകി. കൂടാതെ ചെന്നൈയിൽ ക്യാപ്റ്റനാകാൻ വേണ്ടി വരാൻ താൽപര്യമില്ലെന്നും സഞ്ജു എന്നോടു പറഞ്ഞു. ഇത് നിന്റെ ഫ്രാഞ്ചൈസിയാണ്, അവിടെ ഒരു കളിക്കാരനായി ഇരിക്കാനാണ് ഇഷ്ടമെന്നും സഞ്ജു പറഞ്ഞു.’’– ഋതുരാജ് വ്യക്തമാക്കി.
Source link


