CINEMA
‘മറ്റ് നടന്മാരുടെ ശമ്പളത്തിൽ കയ്യിട്ടുവാരും, വഴങ്ങുന്ന സ്ത്രീകൾക്ക് പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും’

തമിഴ്സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഹാസ്യ താരങ്ങളിൽ ഒരാളായിരുന്നു നടൻ വടിവേലു. മികച്ച വേഷങ്ങൾക്കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച വടിവേലു മലയാളികൾക്കിടയിലും ശ്രദ്ധേയനാണ്. അടുത്തിടെയാണ് വടിവേലുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് നടി സോന ഹെയ്ഡൻ രംഗത്തെത്തിയിരുന്നു. നടന്റെ പെരുമാറ്റ രീതികൾ സഹിക്കാൻ കഴിയുന്നതിനും അപ്പുറമായതുകൊണ്ട് ഇപ്പോൾ വടിവേലുവുമായി സിനിമകൾ ചെയ്യുന്നില്ലെന്നാണ് നടി പറഞ്ഞത്. ഇപ്പോഴിതാ വടിവേലുവിനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബിൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക് വടിവേലു തന്റെ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഡി.എം.കെ യെ പിന്തുണച്ച അദ്ദേഹം അന്നത്തെ പ്രമുഖരെ കടന്നാക്രമിച്ചു സംസാരിച്ചിരുന്നു. തന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ നടൻ വിജയകാന്തിനെ മോശമായ വാക്കുകളിലൂടെ അദ്ദേഹം പരസ്യമായി അധിക്ഷേപിച്ചു. വിജയകാന്ത് മരിച്ചപ്പോൾ ഒരുനോക്ക് കാണാൻ പോലും വടിവേലു തയ്യാറായില്ല എന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായി.
Source link


