LIFESTYLE NEW
വഴിയരികിലെ കടകളിൽ നിന്ന് ജ്യൂസ് കുടിക്കുന്നവർ സൂക്ഷിക്കണം; ഐസിന് ഈ നിറമാണോയെന്ന് നോക്കിക്കോളൂ

വേനൽ കടുത്തതോടെ തണുത്ത വെള്ളം പതിവാക്കുന്നവരുടെ എണ്ണവും കൂടിയിരിക്കുകയാണ്. വഴിയരികിലെ കൂൾ ഡ്രിങ്ക്‌സ്, ജ്യൂസ് വിൽപനയും തകൃതിയായി നടക്കുന്നു. എന്നാൽ ജ്യൂസിൽ ഐസ് കൂടുതലിട്ട് കുടിക്കുന്നവർ വളരെ സൂക്ഷിക്കണം. കടകളിൽ ഉപയോഗിക്കുന്ന ഐസ് ഗുണമേന്മയുള്ളതാണോയെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. ജ്യൂസിലും സർബത്തുകളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ തന്നെ ഉണ്ടാക്കണമെന്നത് നിർബന്ധമാണ്. ഇത് അംഗീകൃത ഐസ് പ്ലാന്റുകളിൽ നിന്നോ സ്വന്തമായി ഉണ്ടാക്കിയോ ഉപയോഗിക്കാം. എന്നാൽ വ്യവസായ ആവശ്യങ്ങൾക്ക് നിർമ്മിക്കുന്ന ഐസ് പാനീയങ്ങളിൽ ഉപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
Source link



