CINEMA
പാർവതി തിരുവോത്തിന്റെ സ്റ്റോം ഫസ്റ്റ് ലുക്ക്

പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തുന്ന ആമസോൺ പ്രൈം വെബ് സീരിസ് സ്റ്റോം ഫസ്റ്റ് ലുക്ക് പുറത്ത്. ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷന്റെ ആദ്യ നിർമ്മാണ സംരംഭമായ സ്റ്റോം അജിത് പാൽ സിംഗ് സംവിധാനം ചെയ്യുന്നു. സോഷ്യൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന സീരിസ് മുംബയ് പശ്ചാത്തലം ആണ്.സ്ത്രീ കേന്ദ്രീകൃതമായ വെബ് സീരിസിൽ സബ ആസാദ്, അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ്മ എന്നിവരാണ് മറ്റു താരങ്ങൾ.എച്ച്.ആർ. എക്സ് ഫിലിംസിന്റെ ബാനറിൽ ഹൃതിക് റോഷനും ഇഷാൻ റോഷനും ചേർന്നാണ് നിർമ്മാണം. സ്ട്രീമിംഗ് തീയതി പുറത്തുവിട്ടിട്ടില്ല.
Source link



