NATIIONAL
പ്രതിഫലം കുറഞ്ഞാലും കുഴപ്പമില്ല, പാക്ക് ലീഗ് ഉപേക്ഷിച്ച് ഐപിഎൽ കളിക്കാന്‍ ഓസ്ട്രേലിയൻ പേസർ, ചെന്നൈ സൂപ്പർ കിങ്സിൽ ചേർന്നു

ചെന്നൈ∙ പരുക്കേറ്റു പുറത്തായ നേഥൻ എല്ലിസിനു പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പര്‍ കിങ്സ്. ഓസ്ട്രേലിയൻ പേസർ സ്പെൻസർ ജോൺസൺ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഉപേക്ഷിച്ച് ഐപിഎലിന്റെ ഭാഗമാകും. പരുക്കിൽനിന്നു മുക്തനാകുന്ന ജോണ്സണ് കുറച്ചു ദിവസങ്ങൾ കൂടി വിശ്രമം വേണ്ടിവരും. ഏപ്രിൽ 21ന് ശേഷം ഓസീസ് പേസർ ടീമിനൊപ്പം ചേരുമെന്നാണു പുറത്തുവരുന്ന വിവരം. ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യത്തെ നാലു മത്സരങ്ങൾ ജോൺസണു നഷ്ടമായേക്കും. ഐപിഎലിന്റെ കഴിഞ്ഞ സീസണിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിയാണു താരം ഒടുവിൽ കളിച്ചത്. പരുക്കിനെ തുടർന്ന് താരത്തിന് ബിഗ് ബാഷ് ലീഗ് പൂർണമായും നഷ്ടപ്പെട്ടിരുന്നു.കഴിഞ്ഞ സീസണിൽ 2.80 കോടിക്ക് കൊൽക്കത്തയിലെത്തിയ ജോൺസന് നാലു മത്സരങ്ങളില്‍നിന്ന് ഒരു വിക്കറ്റാണു ലഭിച്ചത്. താരത്തെ കൊൽക്കത്ത റിലീസ് ചെയ്തെങ്കിലും, ലേലത്തിൽ ആരും വാങ്ങിയില്ല. ഇതോടെയാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീം ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിൽ അവസരം ലഭിക്കുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടീമിനൊപ്പം ചേർന്നില്ല. ജോൺസണു പുറമേ, മാറ്റ് ഹെൻറി, ജെയ്മി ഓവർടൻ, സാക് ഫോക്സ് എന്നിവരും ചെന്നൈ നിരയിൽ വിദേശ പേസർമാരായുണ്ട്. ഇന്ത്യൻ പേസർമാരായ ഖലീൽ അഹമ്മദ്, അൻഷുൽ കാംബോജ്, ഗുർജൻ പ്രീത് സിങ്, മുകേഷ് ചൗധരി എന്നിവരും ചെന്നൈയ്ക്കു കരുത്താകും.
Source link



