NEWS
റെജി ചെറിയാൻ എംഎൽഎയുടെ കാർ ബൈക്കിലിടിച്ച് അപകടം, യുവാവിന് പരിക്ക്

റെജി ചെറിയാൻ എം.എൽ.എ Image credit : facebook
ആലപ്പുഴ : കുട്ടനാട് എം.എൽ.എ റെജി ചെറിയാന്റെ കാറിട്ച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. എം.എൽ.എയുടെ കാറും എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . നെടുമുിടി ആശാരിപറമ്പിൽ സുനീഷിനാണ് പരിക്കേറ്റത്. എം.സി റോഡിൽ ചമ്പക്കുളത്ത് വച്ചായിരുന്നു അപകടം. എം.എൽ.എ മദ്യപിച്ച് വാഹനമോടിച്ചെന്നാണ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റിന്റെ ആരോപണം. അതേസമയം ഡ്രൈവറാണ് കാറോടിച്ചതെന്നും മദ്യപിച്ചിട്ടില്ലെന്നും റെജി ചെറിയാൻ പറഞ്ഞു.
RELATED TOPICS: REJI CHERIYAN MLA, REJI CHERIYAN, MLA CAR ACCIDENT, BIKE ACCIDENT, BIKE ACCIDENT KERALA
Source link
NEWS


