BUSINESS
കാമികാസെ; യു.എസ് യുദ്ധക്കപ്പലുകളെ വിറപ്പിച്ച ആത്മഹത്യാ ഡ്രോണുകൾ, ഇന്ത്യയുടേത് അഗ്നിവേഗ് സീരിസ്, വിപണി പിടിക്കാൻ സാധ്യത

സമുദ്രത്തിലെ പുതിയ അവതാരമാണ് കാമികാസെ ഡ്രോണുകൾ (Kamikaze Drones). യു.എസിന്റെ യുദ്ധക്കപ്പലുകളേപ്പോലും വിറപ്പിച്ച ഇറാന്റെ വജ്രായുധമാണിത്. ഇന്ത്യൻ ആർമി ഇത്തരം ഡ്രോണുകൾ സ്വന്തമാക്കിയിട്ടുണ്ട്. ലോകശ്രദ്ധ നേടുന്ന ഈ യുദ്ധോപകരണത്തിന്റെ, ഡിഫൻസ് മാർക്കറ്റിലെ കയറ്റുമതി സാധ്യതകളും ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. അടുത്തിടെയാണ് ഇന്ത്യൻ ആർമി നൂറ്റിയാറ്, അഗ്നിവേഗ് ടർബോജെറ്റ്-പവേർഡ് കാമികാസെ ഡ്രോണുകൾ (Agniveg turbojet-powered kamikaze drones) സ്വന്തമാക്കിയത്. ഇന്ത്യൻ വ്യോമസേനയും തദ്ദേശീയമായി നിർമിക്കുന്ന സമാന റേഞ്ചിലുള്ള ഡ്രോൺ പ്രൊഡക്ഷനിലൂടെ കരുത്ത് വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. എന്താണ് കാമികാസെ ഡ്രോണുകൾ?രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്താണ് കാമികാസെ എന്ന വാക്ക് ഉദ്ഭവിച്ചത്. ജപ്പാൻ, തങ്ങളുടെ പൈലറ്റുമാരെ നേരിട്ട് കപ്പലുകൾ ആക്രമിക്കാൻ സജ്ജമാക്കിയിരുന്നു. ഇത്തരം സൂയിസൈഡ് മിഷനുകളുമായി ബന്ധപ്പെട്ടാണ് ‘കാമികാസെ’ എന്ന പദം ഉരുത്തിരിയുന്നത്. ഇന്ന്, എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം പശ്ചിമേഷ്യൻ യുദ്ധത്തിൽക്കൂടി വീണ്ടും ലോകം ഈ പേര് കേട്ടു. സ്വന്തം ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ ശേഷം അവയിലേക്ക് ഇടിച്ചിറങ്ങി അവയെ തകർക്കുന്ന പൈലറ്റില്ലാത്ത ആത്മഹത്യാ ഡ്രോണുകളെയാണ് കാമികാസെ എന്ന് വിളിക്കുന്നത്.അമേരിക്കയെ വിറപ്പിച്ച കാമികാസെഅമേരിക്കയുടെ ഒരു അത്യാധുനിക മിസൈലിനോ യുദ്ധവിമാനത്തിനോ കോടിക്കണക്കിന് ഡോളർ വില വരും. എന്നാൽ ഒരു കാമികാസെ ഡ്രോൺ നിർമ്മിക്കാൻ ഏതാനും ലക്ഷം രൂപ മാത്രം മതി. ഒരു ഐ ഫോണിന്റെ അത്രയും വില മാത്രമേ ചില തരം ഡ്രോണുകൾക്ക് ഉണ്ടാവുകയുള്ളൂ. അമേരിക്കയുടെ പക്കൽ ലോകത്തിലെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങളായ ‘പേട്രിയറ്റ്’ മിസൈലുകളുണ്ട്. എന്നാൽ ശത്രുക്കൾ ഒരേസമയം നൂറുകണക്കിന് കുറഞ്ഞ വിലയുള്ള ഡ്രോണുകൾ ഒരുമിച്ച് അയച്ചാൽ (Swarm Attack), അവയെ എല്ലാം ഒന്നിച്ച് തകർക്കാൻ ഈ വിലകൂടിയ സിസ്റ്റങ്ങൾക്ക് കഴിയില്ല. ചില ഡ്രോണുകളെങ്കിലും ലക്ഷ്യ സ്ഥാനത്ത് ഇടിച്ചിറങ്ങും.ശത്രുക്കൾ അയക്കുന്ന 20 ലക്ഷം രൂപയുടെ ഒരു സാധാരണ ഡ്രോണിനെ വെടിവെച്ചിടാൻ അമേരിക്ക ഉപയോഗിക്കുന്നത് 20-30 കോടി രൂപ വിലയുള്ള മിസൈലുകളാണ്. സാമ്പത്തികമായി നോക്കിയാൽ ഇത് അമേരിക്കയ്ക്ക് വലിയ നഷ്ടമാണ്. എത്ര വലിയ സമ്പന്ന രാജ്യമാണെങ്കിലും ദീർഘകാലം ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല.വലിയ യുദ്ധവിമാനങ്ങൾ പറത്താൻ മികച്ച പൈലറ്റുമാരും വലിയ റൺവേകളും വേണം. എന്നാൽ കാമികാസെ ഡ്രോണുകൾക്ക് ഇതൊന്നും വേണ്ട. ഒരു ലാപ്ടോപ്പോ, മൊബൈലോ ഉപയോഗിച്ച് ദൂരെയിരുന്ന് ആർക്കും ഇവ നിയന്ത്രിക്കാംഈ ഡ്രോണുകൾ വളരെ ചെറുതാണ്. മാത്രമല്ല, ഇവ ഭൂമിയോട് വളരെ ചേർന്നാണ് (Low Altitude) പറക്കുന്നത്. അതുകൊണ്ട് തന്നെ വലിയ യുദ്ധവിമാനങ്ങളെ കണ്ടെത്തുന്ന വലിയ റഡാറുകൾക്ക് ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ലക്ഷ്യസ്ഥാനത്തിന് തൊട്ടടുത്ത് എത്തുമ്പോൾ മാത്രമായിരിക്കും പലപ്പോഴും ഇവയെ കാണാൻ സാധിക്കുകഇന്ത്യയുടെ അഗ്നിവേഗ് ഡ്രോണുകൾശത്രുരാജ്യത്തിന്റെ ഉള്ളിലെ അതീവ പ്രാധാന്യമുള്ള ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ തക്കവണ്ണമാണ് ‘അഗ്നിവേഗ്’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിലുള്ള ടർബോജെറ്റ് എൻജിൻ ഇതിന് മികച്ച വേഗതയും, കൂടുതൽ ദൂരേക്ക് സഞ്ചരിക്കാനുള്ള ശേഷിയും നൽകുന്നു. പരീക്ഷണങ്ങളിൽ, 180 കിലോമീറ്റർ പരിധി വരെ വിജയകരമായി ലക്ഷ്യം ഭേദിക്കാൻ അഗ്നിവേഗ് ഡ്രോണുകൾക്ക് സാധിച്ചിട്ടുണ്ട്.ഇത്തരം ഡ്രോണുകൾക്ക് രണ്ട് തരം തന്ത്രപ്രധാനമായ പ്രയോജനങ്ങളാണുള്ളതെന്ന് ഇന്ത്യയുടെ ഡിപ്പാർട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ വ്യക്തമാക്കുന്നു. ഒരു പ്രദേശത്ത് മുൻകൂട്ടി വലിയ സൈനിക സന്നാഹങ്ങൾ വിന്യസിക്കാതെ തന്നെ പ്രീ-പൊസിഷൻ ചെയ്യാനും, അതിവേഗത്തിൽ പ്രതികരിക്കാനും ഇത്തരം ഡ്രോണുകൾക്ക് സാധിക്കും. വളരെ ലളിതമായി ഡിസൈൻ ചെയ്തെടുക്കുന്നവയാണ് കാമികാസെ ഡ്രോണുകൾ. അതിനാൽ ഇവയ്ക്ക് ചെലവും, വിലയും കുറവാണ്. യുദ്ധത്തിനിടെ ഇവ നശിപ്പിക്കപ്പെട്ടാലും സൈന്യത്തെ സംബന്ധിച്ച് അത് വലിയ സാമ്പത്തിക-ആയുധ നഷ്ടമായി മാറില്ല. സൈനിക നീക്കങ്ങളിൽ മികച്ച ഫ്ലെക്സിബിലിറ്റി നൽകുന്നവയാണ് ഇത്തരം ഡ്രോണുകൾ. മുൻകൂട്ടി പ്രോഗ്രാം ചെയ്ത ലക്ഷ്യത്തിലേക്ക് അയയ്ക്കുവാനോ, ആവശ്യമെങ്കിൽ ദിശ മാറ്റാനോ, പിൻവാങ്ങൽ നടത്താനോ സാധിക്കും. ശാക്തിക രാജ്യങ്ങൾ ചെലവ് കുറഞ്ഞ ഡ്രോണുകൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിലേക്ക് ചുവടു മാറ്റം നടത്തുകയാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് പറയുന്നു. സാമ്പത്തിക ലാഭം, കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന നേട്ടങ്ങൾ എന്നിവ മുൻനിർത്തിയാണ് രാജ്യങ്ങൾ ഈ വഴി തെരഞ്ഞെടുക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയും കാമികാസെ ഡ്രോണുകളുടെ വിപണന സാധ്യതകളുംഇന്ത്യൻ ഡിഫൻസ് മാർക്കറ്റ് വലിയ വളർച്ചയാണ് നേടുന്നത്. നിരവധി രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് യുദ്ധോപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു. തദ്ദേശീയമായി കാമികാസെ ഡ്രോണുകൾ വികസിപ്പിച്ച് കയറ്റുമതി നടത്താനുള്ള വലിയ അവസരമാണ് നിലവിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ നിർമ്മിക്കുന്ന ഡ്രോണുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ഭീമമായ വിലയാണ്. എന്നാൽ ഇന്ത്യ വികസിപ്പിക്കുന്ന അഗ്നിവേഗ്, ALS-50 തുടങ്ങിയ ഡ്രോണുകൾ ലോകോത്തര നിലവാരമുള്ളതും എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്നതുമാണ്. പൊതുവെ ഡിഫൻസ് ബജറ്റ് കുറവുള്ള ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഇന്ത്യ മികച്ചൊരു ബദലാണ്. ഇന്ത്യൻ നിർമ്മിത ആയുധങ്ങളോട് താല്പര്യം കാണിക്കുന്ന നിരവധി രാജ്യങ്ങൾ ഇന്ന് ലോകത്തുണ്ട്:പല വികസ്വര രാജ്യങ്ങൾക്കും ചൈനീസ് ഡ്രോണുകൾ വാങ്ങാൻ താല്പര്യമുണ്ടെങ്കിലും, അവയുടെ ഗുണനിലവാരമില്ലായ്മയും ചാര പ്രവർത്തന ഭീഷണികളും വലിയ പ്രശ്നമാണ്. വിശ്വസിക്കാവുന്ന, സുരക്ഷിതമായ സാങ്കേതികവിദ്യ ന്യായമായ വിലയ്ക്ക് നൽകാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നത് വലിയൊരു കയറ്റുമതി സാധ്യതയാണ്.കേന്ദ്ര സർക്കാർ പ്രതിരോധ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ ശ്രമങ്ങളാണ് നടത്തുന്നത്. വിദേശ രാജ്യങ്ങൾക്ക് ആയുധങ്ങൾ വാങ്ങാൻ ‘ലൈൻ ഓഫ് ക്രെഡിറ്റ്’ എന്ന തരത്തിൽ സാമ്പത്തിക സഹായം അനുവദിക്കുന്നതും, ആഭ്യന്തര ഉത്പാദനം കൂട്ടാൻ നൽകുന്ന സബ്സിഡികളും ഡ്രോൺ കയറ്റുമതിക്ക് വലിയ ഊർജ്ജം നൽകുന്നു.ചുരുക്കത്തിൽ പറഞ്ഞാൽ വരും വർഷങ്ങളിൽ ഇന്ത്യയുടെ ആയുധ കയറ്റുമതി വരുമാനത്തിന്റെ വലിയൊരു പങ്ക് കാമികാസെ ഡ്രോണുകളിൽ നിന്നായിരിക്കും. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയിലൂടെ ഇന്ത്യ സ്വന്തമാക്കിയ ഡ്രോൺ സാങ്കേതികവിദ്യ ആഗോള വിപണി പിടിച്ചടക്കാനുള്ള ഒരു വലിയ സുവർണ്ണാവസരമാണ് പശ്ചിമേഷ്യൻ യുദ്ധം നൽകിയിരിക്കുന്നത്.
Source link


