NEWS

ലോറിയുടെ ചക്രങ്ങൾക്കിടയിലേക്ക് എടുത്തുചാടി; യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് ∙ വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം ചരക്കുലോറിയുടെ ചക്രങ്ങൾക്ക് അടിയിൽപ്പെട്ട് യുവാവ് മരിച്ചു. കുറുമ്പയിൽ താഴോത്ത് മീത്തൽ പ്രമോദ് (48) ആണ് മരിച്ചത്. ലോറിയുടെ പിൻചക്രങ്ങൾക്കിടയിലേക്ക് പ്രമോദ് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ നൽകിയ വിവരം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടമല്ല ആത്മഹത്യയാണെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. അപകടം ഉണ്ടായ ഉടൻ നാട്ടുകാരും വടകര പൊലീസും ചേർന്ന് പ്രമോദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ചന്ദ്രന്റെയും ലീലയുടെയും മകനാണ്. ഭാര്യ: സഗില. മക്കൾ: പ്രിൻസ്, ഹരിപ്രിയ.


Source link

Back to top button