NEWS

പെട്രോൾ, ഡീസൽ വിൽപന നിയന്ത്രണങ്ങൾ കേന്ദ്രം പിൻവലിച്ചു; ജൂലൈ മുതൽ പ്രാബല്യത്തിൽ


ന്യൂഡൽഹി∙ പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ധനക്ഷാമം ഉണ്ടാകുന്നത് തടയാൻ ഈ മാസം ആദ്യം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂലൈ ഒന്നു മുതൽ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പെട്രോളിയം ഉൽപന്നങ്ങളുടെ നിലവിലെ വിതരണ സാഹചര്യം വിലയിരുത്തിയെന്നും നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.ജൂൺ 12 നാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എന്നിവയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ (പെട്രോൾ പമ്പുകൾ) വഴിയുള്ള പെട്രോൾ, ഡീസൽ വിൽപനയും വിതരണവും നിയന്ത്രിക്കാനായിരുന്നു ഉത്തരവ്. പെട്രോളിന്റെയും ഡീസലിന്റെയും വിതരണം ഉറപ്പാക്കുന്നതിനു ഈ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് സർക്കാർ കരുതുന്നതായി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സാഹചര്യങ്ങൾ മാറിയതോടെയാണ് ഉത്തരവ് പിൻവലിച്ചത്.


Source link

Back to top button