NEWS

കുടുംബവഴക്ക്: ആറുമാസം ഗർഭിണിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ്


ഫരീദാബാദ്∙ഹരിയാനയിലെ ഫരീദാബാദിൽ ഗർഭിണിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ്. പഞ്ച്ശീൽ കോളനിയിൽ വ്യാഴാഴ്ചയാണ് സംഭവം. ആറുമാസം ഗർഭിണിയായിരുന്ന നേഹ കുമാരിയാണ് (26) കൊല്ലപ്പെട്ടത്. ഭർത്താവ് അമിത് ഗുപ്തയ്ക്കെതിരെ പൊലീസ് കേസെടുത്തു.ബിഹാറിലെ മുസാഫർപുർ സ്വദേശിയായ നേഹയും ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിയായ അമിതും കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിവാഹിതരായത്. അടുത്തിടെ ഇവർ പഞ്ച്ശീലിലേക്ക് താമസം മാറിയിരുന്നു. വ്യാഴാഴ്ച രാവിലെ നേഹയും അമിതും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. തർക്കം രൂക്ഷമായതോടെ അമിത് നേഹയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് അമിത് അമ്മാവനെ വിളിച്ചറിയിച്ചു. ഇയാളാണ് പൊലീസിനെ അറിയിക്കുന്നത്.


Source link

Back to top button