NEWS
കോൺഗ്രസിൽ വരും, വലിയ മാറ്റങ്ങൾ; പ്രിയങ്ക ഗാന്ധിക്കു ചുമതല നിശ്ചയിച്ചേക്കും

ന്യൂഡൽഹി ∙ കേരളമടക്കം ചില സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ചും എഐസിസി ഭാരവാഹികളിൽ മാറ്റം വരുത്തിയും സംഘടനാതലത്തിൽ നിർണായക അഴിച്ചുപണിക്കു കോൺഗ്രസ്. വിദേശയാത്രയ്ക്കു പോകുന്ന രാഹുൽ മടങ്ങിയെത്തിയ ശേഷമാകും അന്തിമ തീരുമാനം. പുനഃസംഘടനയിൽ കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കുമെന്നാണു വിവരം. അര ഡസനോളം നേതാക്കൾ അധ്യക്ഷ പദവിയിൽ നോട്ടമിട്ട് നേതൃത്വത്തിനു മുന്നിൽ അവകാശവാദമുന്നയിച്ചിട്ടുണ്ട്.എഐസിസി ജനറൽ സെക്രട്ടറിമാരിൽ പ്രത്യേക ചുമതലയില്ലാതെ തുടരുന്ന പ്രിയങ്ക ഗാന്ധിക്കു ചുമതല നിശ്ചയിച്ചേക്കും. 2028 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു മുൻനിർത്തി രാജസ്ഥാൻ പിസിസി അധ്യക്ഷ പദവി സച്ചിൻ പൈലറ്റ് വീണ്ടും ഏറ്റെടുത്തേക്കും. പഞ്ചാബ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും പുതിയ സംസ്ഥാന അധ്യക്ഷന്മാരെ നിയമിക്കുന്നതു പരിഗണനയിലുണ്ട്.കോൺഗ്രസ് പ്രതീക്ഷവയ്ക്കുന്ന പഞ്ചാബിൽ വിജയം ഉറപ്പാക്കുകയാണ് അടിയന്തര ലക്ഷ്യമെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ വരും വർഷങ്ങളിൽ നടക്കാനരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള മാറ്റം പാർട്ടിയിലുണ്ടായേക്കും.
Source link


