ഓണക്കാലത്ത് കുറഞ്ഞ ചെലവിൽ ചുറ്റിക്കറങ്ങാം, സ്പെഷ്യൽ ടൂറീസ്റ്റ് ട്രെയിനുമായി റെയിൽവേ

കൊച്ചി: ഓണക്കാലത്ത് രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു യാത്ര പോയാലോ? അതും ട്രെയിനിൽ സബ്സിഡിയോടെ! ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയുടെ ഭാഗമായാണ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ സർവീസ് ഒരുക്കുന്നത്.
ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന യാത്ര 11 ദിവസം നീണ്ടുനിൽക്കും. ഡൽഹി, ആഗ്ര, ജയ്പുർ, അമൃത്സർ, സ്റ്റാച്യു ഒഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ സൗത്ത് സ്റ്റാർ റെയിൽ, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടൂർ ഓപ്പറേറ്ററായ ടൂർ ടൈംസുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ 33 ശതമാനം സബ്സിഡിയോടെയാണ് യാത്രാപാക്കേജ്.
യാത്രക്കാർക്കായി പി.എ സംവിധാനം, പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർ, ടൂർ മാനേജർമാർ എന്നിവരുടെ സേവനമുണ്ടാകും. ബുക്കിംഗിനായി 7305 85 85 85 എന്ന നമ്പറിലോ www.tourtimes.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.
ടിക്കറ്റ് നിരക്ക്
സ്ലീപ്പർ ക്ലാസ് 28,750
തേർഡ് എ.സി 39,950
സെക്കൻഡ് എ.സി 49,950
ഫസ്റ്റ് എ.സി 58,950
ഇൻഷ്വറൻസ്, ഹോട്ടൽ താമസം, ഭക്ഷണം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് എൽ.ടി.സി, എൽ.എഫ്.സി സൗകര്യവും ലഭിക്കും.
വിഗ്നേഷ്
പ്രോജക്ട് മാനേജർ
സൗത്ത് സ്റ്റാർ റെയിൽ
Source link


