NEWS

‘രാഹുൽ ഗാന്ധി നീറ്റ് പരീക്ഷാർഥികളെ വഴിതെറ്റിക്കുന്നു; യുവാക്കളുടെ മനസ്സിൽ ഭയവും ആശങ്കയും സൃഷ്ടിക്കുന്നു’


ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി നീറ്റ് പരീക്ഷാർഥികളെയും രാജ്യത്തെ യുവാക്കളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് കടുത്ത ആരോപണങ്ങളുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. സിജെപി രാഹുൽ ഗാന്ധിയുടെ ബി ടീം ആണെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു. രാഹുൽ ഗാന്ധിയും പ്രതിപക്ഷവും രാജ്യത്തെ യുവാക്കളുടെ മനസ്സിൽ ഭയവും ആശങ്കയും സൃഷ്ടിക്കുകയാണെന്ന് ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. ‘‘രാഹുൽ ഗാന്ധി നീറ്റ് പരീക്ഷാർഥികളെ വഴിതെറ്റിക്കുകയാണ്. പുതിയ തലമുറയുടെ മനസ്സിൽ ഭയം വളർത്തരുത്. അവർക്കായി പ്രവർത്തിക്കാൻ നമുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. വിദ്യാർഥികളുടെ ഭാവി മുൻനിർത്തി ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കർണാടകയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ റാലി കാരണം മൂന്ന് വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രത്തിൽ എത്താൻ സാധിച്ചില്ല. പിന്നീട് ഇതിന് ഖർഗെ ക്ഷമാപണം നടത്തി. ഈ സാഹചര്യത്തിൽ കോൺഗ്രസിന് ഞങ്ങളെ ഉപദേശിക്കാൻ എന്ത് യോഗ്യതയാണുള്ളത്’’ – ധർമേന്ദ്ര പ്രധാൻ പറഞ്ഞു.


Source link

Back to top button