BUSINESS
E20 Petrol: എഥനോളില്‍ ഇന്ത്യയുടെ ലാഭം 144000000000 രൂപ; എണ്ണ ഇറക്കുമതിയോട് ‘വിട’ പറയുമോ? ഭാവി ബ്ലെന്‍ഡിംഗ് ലക്ഷ്യങ്ങള്‍

India E20 Saving: ഇന്ത്യയുടെ എഥനോള്‍ തന്ത്രമാണ് നിലവില്‍ ആഗോള സംസാരവിഷയം. യുഎസും, ബ്രസീലും പോലുള്ള മുന്‍ഗാമികള്‍ വര്‍ഷങ്ങളായി ഒന്നാംതലമുറ എഥനോളില്‍ കുടുങ്ങി കിടക്കുമ്പോള്‍, ഇന്ത്യ ധാന്യ അവശിഷ്ടങ്ങള്‍, വൈക്കോല്‍, മരം അവശിഷ്ടങ്ങള്‍ പോലുള്ളവയില്‍ നിന്ന് പോലും എഥനോള്‍ നിമ്മിച്ച് രണ്ടാം ജനറേഷന്‍ തരംഗത്തിന് തുടക്കമിട്ടു കഴിഞ്ഞു. എഥനോളിലെ ഇന്ത്യയുടെ അതിവേഗമുള്ള മുന്നേറ്റം ഇതോടകം തന്നെ രാജ്യത്തിന് ലക്ഷ്യം കോടിയുടെ നേട്ടം സമ്മാനിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിദേശ നാണയത്തില്‍ വന്‍ ലാഭം ഏറ്റവും പുതിയ സാമ്പത്തിക സര്‍വേ പ്രകാരം (Economic Survey), എഥനോള്‍ ബ്ലെന്‍ഡിങ് വഴി ഇന്ത്യക്ക് ഇതുവരെ 1.44 ലക്ഷം കോടിയിലധികം രൂപയുടെ വിദേശ നാണയം ലാഭിക്കാന്‍ സാധിച്ചിട്ടുണ്ട്. 2014ല്‍ മാത്രമാണ് ഇന്ത്യയുടെ എഥനോള്‍ തന്ത്രം ആരംഭിച്ചതെന്ന് ഓര്‍ക്കണം. അന്ന് തുടക്കമെന്ന നിലയില്‍ വളരെ മിതമായ നിരക്കില്‍ 1.5% എഥനോള്‍ മാത്രമായിരുന്നു പെട്രോളില്‍ കലര്‍ത്തിയിരുന്നത്. ഘട്ടംഘട്ടമായി എഥനോളിന്റെ അളവ് രാജ്യം ഉയര്‍ത്തിക്കൊണ്ടു വന്നു. കഴിഞ്ഞ 10- 12 വര്‍ഷത്തെ (2014 മുതല്‍ 2025-26 വരെയുള്ള) തീവ്രശ്രമങ്ങളുടെ ഫലമായി എഥനോള്‍ മിശ്രണം വഴി ഇന്ത്യയ്ക്ക് ഏകദേശം 245 ലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതുവഴി ലാഭിച്ചത് 1.44 ലക്ഷം കോടിയിലധികം രൂപയുടെ വിദേശ നാണയവും. E100 -ലേക്ക് മാറുന്നതോടെ എണ്ണ ഇറക്കുമതി പൂര്‍ണ്ണമായി നിര്‍ത്താനാകുമോ? ഇ20 എത്തിയപ്പോഴേക്കും ഇന്ത്യയ്ക്ക് ഇത്രയും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞെങ്കില്‍ ഇ100 ലേയ്ക്ക് എത്തുമ്പോഴേക്കും എണ്ണ ഇറക്കുമതി പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ കഴിയുമോ എന്നാണ് പലരും ചോദിക്കുന്നത്. ഇതിനുള്ള ഇത്തരം ഇല്ല എന്നതാണ്. പക്ഷെ നേട്ടം അതിഭീകരമായിരിക്കും. നിലവില്‍ ഇന്ത്യയുടെ എഥനോള്‍ തന്ത്രം പെട്രോളില്‍ മാത്രമാണ്. ഡീസലില്‍ ഐസോബ്യൂട്ടനോള്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളും, വ്യോമയാന ഇന്ധനത്തില്‍ എഥനോള്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളും പ്രാരംഭഘട്ടത്തില്‍ മാത്രമാണ്. എന്നാല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വലിയൊരു പങ്ക് ഡീസല്‍, എല്‍.പി.ജി (LPG), ഏവിയേഷന്‍ ഫ്യുവല്‍ (വിമാന ഇന്ധനം), പെട്രോകെമിക്കല്‍സ് എന്നിവ നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ഇ100 പെട്രോള്‍ കൈവരിച്ചാലും എണ്ണ ഇറക്കുമതി പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ എഥനോള്‍ ലക്ഷ്യങ്ങള്‍പെട്രോളില്‍ 20% എഥനോള്‍ ചേര്‍ക്കുക എന്ന ലക്ഷ്യം (E20) ഇന്ത്യ നിശ്ചയിച്ച സമയത്തിന് 5 വര്‍ഷം മുമ്പ് തന്നെ കൈവരിച്ചിട്ടുണ്ട്. 2025 മുതല്‍ രാജ്യത്ത് ഇ20 പെട്രോള്‍ ആണ് ലഭിക്കുന്നത്. 2030-ഓടെ പെട്രോളില്‍ 30% എഥനോള്‍ മിശ്രണം (E30) ആണ് നിലവില്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി E22, E25, E27, E30 തുടങ്ങിയ ഉയര്‍ന്ന എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ എക്‌സൈസ് ഡ്യൂട്ടി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇ85 (E85) ഇന്ധനം അടുത്തിടെ ഡല്‍ഹിയില്‍ ലഭ്യമാക്കിയിരുന്നു. നിലവില്‍ തെരഞ്ഞെടുത്ത പൊതുമേഖല ഔട്ട്‌ലെറ്റുകളില്‍ മാത്രമാണ് ഇത് ലഭ്യമാകുന്നത്. 2027 ഓടെ 5,000 ഔട്ട്‌ലെറ്റുകളില്‍ ഇന്ധനം ലഭ്യമാക്കാന്‍ പ്ലാന്‍ ചെയ്യുന്നു. ഇ100 (E100) ഇന്ധനങ്ങള്‍ക്ക് ഇന്ത്യ നിയമപരമായ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഘട്ടംഘട്ടമായി ഇവ രാജ്യത്തുടനീളം ലഭ്യമാക്കാനാണ് പ്ലാന്‍. പ്രധാന വെല്ലുവിളിഇന്ത്യ രണ്ടാം തലമുറ എഥനോള്‍ തന്ത്രം വികസിപ്പിച്ചു കഴിഞ്ഞെങ്കിലും ചില വെല്ലുവിളികള്‍ നിലനില്‍ക്കുന്നു. എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി കരിമ്പ്, ചോളം, കേടായ നെല്ല് എന്നിവ വന്‍തോതില്‍ കൃഷി ചെയ്യേണ്ടതുണ്ട്. ഇത് ഭൂഗര്‍ഭ ജല ചൂഷണത്തിനു ഇടയാക്കാം. ഭാവിയിലെല്‍ ഭക്ഷ്യസുരക്ഷാ വെല്ലുവിളികള്‍ക്കും ഇത് കാരണമാകാം. അതിനാല്‍ തന്നെ വളരെ ശ്രദ്ധയോടു കൂടിയാണ് സര്‍ക്കാര്‍ അടുത്ത ഘട്ടങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. അതേസമയം പെട്രോളില്‍ എഥനോളിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് രാജ്യത്തിന്റെ നേട്ടം കുതിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Source link


