NEWS

‘ചർച്ച നടത്തിയിരുന്നെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നു’; മദ്യ നികുതി ഇളവിൽ അതൃപ്തി പരസ്യമാക്കി വിഎം സുധീരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വിപണനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. വിഷയം യുഡിഎഫ് വിശദമായി ചർച്ച ചെയ്യുമെന്നും അതിന് ശേഷം ഉചിതമായ മദ്യനയം കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിർദ്ദേശം നിയമസഭയിൽ വരുന്നതിന് മുമ്പ് യുഡിഎഫിൽ ചർച്ച നടത്തേണ്ടതായിരുന്നു. നേരത്തെ ചർച്ച നടന്നിരുന്നെങ്കിൽ ഇപ്പോൾ ഉയർന്ന വിവാദങ്ങളൊക്കെ ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുക. മയക്കുമരുന്നിനെതിരെ ശക്തമായ പോരാട്ടം നടത്തുക. മദ്യപാനം മൂലം സമൂഹത്തിനുണ്ടാകുന്ന ദുരന്തത്തിന് അറുതി വരുത്തുക. കേരളത്തിൽ ഇടക്കാലത്ത് വളരെയോറെ മോശമായ അന്തരീക്ഷം ലഹരിയുടെ വ്യാപനം മൂലം ഉണ്ടായിട്ടുണ്ട്. പിണറായി വിജയൻ സർക്കാർ നിലനിന്നിരുന്ന കാലത്ത് മദ്യവ്യാപനം ശക്തിപ്പെടുത്തി. കേവലം 29 മാത്രമുണ്ടായിരുന്ന കേരളത്തിലെ ബാറുകളുടെ എണ്ണം ആയിരത്തോളം കടന്നു. പുതിയ ബാർ അനുവദിക്കുന്ന കണക്കുകളൊന്നും പുറത്ത് വരാറില്ല. അതുകൊണ്ട് വിശദമായ ചർച്ച നടത്തി നയം രൂപീകരിച്ചതിന് ശേഷം, ഏതെങ്കിലും പശ്ചാത്തലത്തിൽ മദ്യവ്യാപനത്തിന് സാദ്ധ്യത കൊടുക്കുന്ന കാര്യം ചർച്ച ചെയ്ത് രൂപം കൊടുത്തിരുന്നെങ്കിൽ ഈ വിവാദങ്ങൾ ഉണ്ടാകുമായിരുന്നില്ല’- വിഎം സുധീരൻ പറഞ്ഞു.


Source link
NEWS

Back to top button