NEWS

പിആർഡിയിലെ എഐഒ നിയമനക്കുരുക്ക്: വിലക്ക് ഒരു മാസത്തേക്കുകൂടി നീട്ടി


ആലപ്പുഴ ∙ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ (പിആർഡി) അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ (എഐഒ) തസ്തികയിലേക്കു നടത്തിയ നിയമനം കുരുക്കായതിനെത്തുടർന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ വിലക്ക് ഒരു മാസത്തേക്കു കൂടി നീട്ടി. വിശദീകരണം നൽകാൻ പിആർഡി ഡയറക്ടർ സമയം തേടിയതിനെത്തുടർന്നാണിത്. ഒരു മാസത്തിനു ശേഷം കേസ് പരിഗണിക്കാനും അതുവരെ ഇടക്കാല ഉത്തരവു നീട്ടാനും ട്രൈബ്യൂണൽ ഉത്തരവിട്ടു.അനർഹമായ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയവർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടെന്ന പരാതിയെത്തുടർന്ന് നിയമനം 2 മാസത്തേക്കു വിലക്കി കഴിഞ്ഞ മാർച്ചിൽ ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിട്ടിരുന്നു.


Source link

Back to top button