NEWS

ഗവിയിൽ 32കാരി മരിച്ചു; കൂട്ടബലാത്സംഗമെന്ന് സംശയം, ഒരാൾ പിടിയിൽ

പത്തനംതിട്ട: ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അങ്കണവാടി ജീവനക്കാരിയായ 32കാരിയാണ് മരിച്ചത്. യുവതിയുടേത് കൊലപാതകമെന്നാണ് പൊലീസിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ വണ്ടിപ്പെരിയാർ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്‌തുവരികയാണ്.

വനമേഖലയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായും പൊലീസിന് സംശയമുണ്ട്. പിടിയിലായ ആളെ ചോദ്യംചെയ്‌ത ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.


Source link
NEWS

Back to top button