LIFESTYLE
വാടകവീട്ടിലെ എസിക്കായി 10000 മുടക്കി; ഇപ്പോൾ അബദ്ധമായി തോന്നുന്നു: വീട് ഒഴിയുമ്പോൾ കാശ് തിരികെ ലഭിക്കുമോ?…

വാടകവീട് എടുക്കുമ്പോൾ മുതൽ ഉയരുന്ന ആശങ്കകൾ ഏറെയാണ്. ഉടമസ്ഥരുടെ സമീപനം മനഃസമാധാനം കെടുത്തുന്നു എന്ന് പറഞ്ഞുകൊണ്ട് ധാരാളം ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. അത്തരത്തിൽ മുംബൈ സ്വദേശിയായ ഒരു വാടകക്കാരൻ താൻ നേരിടുന്ന പ്രശ്നം പങ്കുവച്ചത് ശ്രദ്ധ നേടുകയാണ്.വാടകവീട്ടിൽ എസി സ്ഥാപിക്കുന്നതിനായി ചെലവാക്കിയ തുക തിരികെ ലഭിക്കാൻ സാധ്യതയുണ്ടോ എന്ന് റെഡ്ഡിറ്റിലൂടെ ആരായുകയാണ് അദ്ദേഹം. 10 മാസങ്ങൾക്ക് മുൻപാണ് വൺ ബിഎച്ച്കെ അപ്പാർട്ട്മെന്റിലേക്ക് വ്യക്തിയും സുഹൃത്തും താമസം മാറിയത്. അൺ ഫർണിഷ്ഡ് അപ്പാർട്ട്മെൻ്റായിരുന്നിട്ടും 48,000 രൂപ വാടക നൽകി. എന്നാൽ കഴിഞ്ഞയിടെ പ്രതിമാസ വാടക 55,000 ആയി ഉയർത്തുന്നു എന്ന് ഉടമസ്ഥൻ അറിയിക്കുകയായിരുന്നു. അതേസമയം വാടക കരാർ പുതുക്കുന്നത് സംബന്ധിച്ച് ഉറപ്പു നൽകാൻ ഉടമസ്ഥൻ മടിക്കുന്നതായും അദ്ദേഹം പറയുന്നു. വാടക വർദ്ധന 10 ശതമാനത്തിൽ താഴെയായി നിർത്താനാവുമോ എന്ന ആവശ്യവും മറ്റൊരു ഫ്ലാറ്റ് മേറ്റിനെ കണ്ടെത്താൻ സഹായിക്കുമോ എന്ന ആവശ്യവും ഉടമ നിരാകരിച്ചു. അതേ വീട്ടിൽ വാടകയ്ക്ക് തുടരാൻ താല്പര്യമുണ്ടെങ്കിലും അപ്പാർട്ട്മെൻ്റ് ഒഴിയണമെന്നാണ് ഉടമ അറിയിച്ചത്.അപ്പാർട്ട്മെന്റിൽ എസി സ്ഥാപിക്കുന്നതിന് ഉടമസ്ഥന് 10000 രൂപ തന്റെ ഭാഗത്തുനിന്നുള്ള സംഭാവനയായി നൽകിയിരുന്നെന്നും വാടകക്കാരൻ പറയുന്നു. ഈയൊരു സാഹചര്യത്തിൽ വീട് ഒഴിയേണ്ടി വന്നാൽ പണം തിരിച്ചു നേടാനോ അല്ലെങ്കിൽ എസിക്ക് ഉടമസ്ഥത അവകാശപ്പെടാനോ സാധിക്കുമോ എന്ന സംശയവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. വാടകവീട് സംബന്ധിച്ച അനിശ്ചിതത്വം തുടർന്നതോടെ വടകകാരൻ മറ്റ് വീടുകൾ അന്വേഷിച്ചു തുടങ്ങി. ഇതേക്കുറിച്ച് ഉടമയെ അറിയിച്ചതിന് തൊട്ടുപിന്നാലെ പുതിയ വാടകക്കാരെ വീട് കാണിക്കാനായി പതിവായി കൊണ്ടുവരുന്നുണ്ട്.എസിക്കായി പണം നൽകിയ സമയത്ത് ഉടനടി കരാർ തീരുമെന്ന കാര്യം ഉടമ അറിയിച്ചിരുന്നില്ല എന്നതാണ് മറ്റൊരു പരാതി. കരാറിന്റെ കോപ്പി കൈവശമില്ലാത്തതിനാൽ വാസ്തവം തിരിച്ചറിയാനാവുന്നില്ലെന്നും വാടകക്കാരൻ പറയുന്നു.
Source link
CINEMA
CINEMA


