BUSINESS

വെറും 500 രൂപ; ഒരു എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് സ്വന്തമാക്കാം, ലോകം മുഴുവന്‍ നിങ്ങളുടെ വിപണിയാക്കാം


Import Export License: പലരും പറയുന്ന പോലെ കിട്ടാക്കനിയല്ല. വെറും 500 രൂപയ്ക്ക് ലോകം മുഴുവന്‍ നിങ്ങളുടെ വിപണിയാക്കാം. എക്‌സ്‌പോര്‍ട്ട് ലൈസന്‍സിന്റെ ശക്തി അറിയൂ. നിങ്ങള്‍ ഒരു കര്‍ഷകനോ, സംരംഭകനോ ആണോ? എങ്കില്‍ ഈ സാധ്യത അറിയാതെ പോകരുത്.IEC Guide: ഒരു സംരംഭകന് അവന്റെ ഉല്‍പ്പന്നങ്ങള്‍ വിദേശത്തേയ്ക്ക് കയറ്റിയയക്കാന്‍ ഏറ്റവും അത്യാവശ്യമായ രേഖകളില്‍ ഒന്ന് ഇംപോര്‍ട്ട- എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് ആണ്. എന്നാല്‍ ഒരു എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് എങ്ങനെ നേടണമെന്ന കാര്യം ഇന്നും മലയാളികള്‍ക്ക് അറിയില്ല. പലരും ഇതൊരു കിട്ടാകനിയായി കാണുന്നു. പക്ഷെ കാര്യങ്ങള്‍ അങ്ങനെയല്ല. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ജി.എഫ്.ടി (DGFT – Directorate General of Foreign Trade) ആണ് ഈ പത്തക്ക കോഡ് അനുവദിക്കുന്നത്. സാധാരണക്കാരായ കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും മികച്ച വിപണി ഉറപ്പാക്കാനായി സര്‍ക്കാര്‍ തന്നെ ഇന്ന് എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് പ്രോല്‍സാഹിപ്പിക്കുന്നു. എങ്ങനെ ഒരു എക്‌സ്‌പോര്‍ട്ട് ലൈസന്‍സ് നേടാം? ഇതിന്റെ ചെലവ് എങ്ങനെ? യോഗ്യത, നടപടിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് താഴെ നല്‍കുന്നത്. എക്സ്പോര്‍ട്ട് ലൈസന്‍സ് ഇല്ലാതെ കയറ്റുമതി ചെയ്യാന്‍ കഴിയുമോ?ബിസിനസ് ആവശ്യങ്ങളുടെ ഭാഗമായി ഇന്ത്യയ്ക്ക് പുറത്തേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യണമെങ്കില്‍ ഇംപോര്‍ട്ട്- എക്‌സ്‌പോര്‍ട്ട് കോഡ് ആവശ്യമാണ്. കസ്റ്റംസ് ക്ലിയറന്‍സിനും, വിദേശത്തുനിന്ന് ബാങ്ക് വഴി പണം ലഭിക്കുന്നതിനും ഇത് നിര്‍ബന്ധമാണ്. അതേസമയം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് സാധനങ്ങള്‍ അയക്കാനും, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ലൈസന്‍സ് ആവശ്യമില്ല. ലൈസന്‍സ് നേടാനുള്ള യോഗ്യതകള്‍ അപേക്ഷകന്‍ ഭാരതീയ പൗരനും, 18 വയസ് തികഞ്ഞ ആളുമായിരിക്കണം. ബിസിനസ് സ്വന്തം പേരില്‍ ഒരു പ്രൊപ്രൈറ്റര്‍ഷിപ്പ് (Proprietorship) സ്ഥാപനമായോ, പാര്‍ട്ണര്‍ഷിപ്പ്, LLP അല്ലെങ്കില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ രജിസ്റ്റര്‍ ചെയ്തിരിക്കണം. സ്ഥാപനത്തിന്റെ പേരില്‍ ഒരു കറന്റ് അക്കൗണ്ട് (Current Account) ഉണ്ടായിരിക്കണം.ആവശ്യമായ രേഖകള്‍ അപേക്ഷകന്റെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പാന്‍ കാര്‍ഡ്. അപേക്ഷകന്റെ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് പോലുള്ള രേഖകള്‍. ബിസിനസ്സ് നടത്തുന്ന സ്ഥലത്തിന്റെ മേല്‍വിലാസം തെളിയിക്കുന്ന രേഖ. കറന്റ് ബില്‍, ആധാരത്തിന്റെ പകര്‍പ്പ് അല്ലെങ്കില്‍ വാടകക്കരാര്‍ എന്നിവ ഉപയോഗിക്കാം. കറന്റ് അക്കൗണ്ടിന്റെ ക്യാന്‍സല്‍ ചെയ്ത ചെക്ക് ലീഫ് അല്ലെങ്കില്‍ ബാങ്ക് സര്‍ട്ടിഫിക്കറ്റ്. അപേക്ഷകന്റെ ഫോട്ടോ.ലൈസന്‍സ് നേടാനുള്ള നടപടിക്രമങ്ങള്‍ ഡിജിഎഫ്ടിയുടെ ഔദ്യോഗിക പോര്‍ട്ടല്‍ (dgft.gov.in) സന്ദര്‍ശിക്കുക. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നല്‍കി ഒടിപി വഴി ‘Importer/Exporter’ ആയി രജിസ്റ്റര്‍ ചെയ്യുക. ‘Apply for IEC’ ക്ലിക്ക് ചെയ്ത് ബിസിനസ് വിവരങ്ങളും, ബാങ്ക് വിവരങ്ങളും നല്‍കുക. മുകളില്‍ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യുക. ആധാര്‍ ഒടിപി വഴിയോ, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ വഴിയോ അപേക്ഷ ഡിജിറ്റലായി ഒപ്പിടുക. അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.ചെലവ് എത്ര?ഔദ്യോഗിക സര്‍ക്കാര്‍ ഫീസ് വെറും 500 രൂപ മാത്രമാണ്. നിങ്ങള്‍ നേരിട്ട് ഈ നടപടികള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ ചെലവ് 500 രൂപയില്‍ ഒതുങ്ങുമെന്ന് സാരം. അതേസമയം ഒരു അക്ഷയ കേന്ദ്രം വഴിയോ, കണ്‍സള്‍ട്ടന്റ് അല്ലെങ്കില്‍ സിഎ വഴിയോ നീങ്ങുന്നപക്ഷം ഇവരുടെ സര്‍വീസ് ചാര്‍ജ് കൂടി നല്‍കേണ്ടി വരും. നിങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേടുന്ന എക്‌സ്‌പോര്‍ട്ട് ലൈസന്‍സിന് ആജീവനാന്ത കാലാവധിയാണുള്ളത്. ഇത് പുതുക്കേണ്ടതില്ല. എന്നാല്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെയുള്ള സമയത്തിനുള്ളില്‍ വിവരങ്ങള്‍ കൃത്യമാണെന്ന് വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇത് ഫ്രീ ആണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കാര്‍ഷിക വസ്തുക്കളും, ഭക്ഷ്യ ഉല്‍പ്പന്നങ്ങളും വിദേശത്തേക്ക് കയറ്റി അയക്കാന്‍ ഈ എക്സ്പോര്‍ട്ട് ലൈസന്‍സ് മാത്രം പോരാ. ഇതിന് പ്രത്യേക രജിസ്‌ട്രേഷനുകളും, അനുമതികളും ആവശ്യമാണ്. ഇക്കാര്യങ്ങളാണ് താഴെ നല്‍കുന്നത്. APEDA രജിസ്‌ട്രേഷന്‍: അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (APEDA) എന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപം. പഴങ്ങള്‍, പച്ചക്കറികള്‍, അരി, മാംസം, മറ്റ് സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവ കയറ്റുമതി ചെയ്യാന്‍ ഈ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനും ഇതു സഹായിക്കും. ഏകദേശം 5,000 രൂപയും ജിഎസ്ടിയുമാണ് ചെലവ്. FSSAI സെന്‍ട്രല്‍ ലൈസന്‍സ്: ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് FSSAI ലൈസന്‍സ് വേണമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? എന്നാല്‍ ഇത്തരം വസ്തുക്കള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ സംസ്ഥാന ലൈസന്‍സ് പോരാ, അതിന് FSSAI സെന്‍ട്രല്‍ ലൈസന്‍സ് ത്െന വേണം. ഇതിന് വര്‍ഷം 7,500 രൂപയോളം ചെലവുണ്ട്. സ്‌പൈസസ് ബോര്‍ഡ് രജിസ്‌ട്രേഷന്‍: കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞള്‍, കറിപ്പൊടികള്‍ പോലുള്ള മസാല ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സ്‌പൈസസ് ബോര്‍ഡിന്റെ CRES (Certificate of Registration as an Exporter of Spices) ലൈസന്‍സ് ആവശ്യമാണ്. സ്ഥാപനത്തിന്റെ സ്വഭാവം അനുസരിച്ച് ചെലവ് ഏകദേശം 5,000 രൂപ മുതല്‍ 15,000 രൂപ വരെ ആകും. 3 വര്‍ഷമാണ് ഈ രജ്‌സ്‌ട്രേഷന്റെ വാലിഡിറ്റി.മറ്റ് പ്രധാന സര്‍ട്ടിഫിക്കറ്റുകള്‍ Phytosanitary Certificate: കയറ്റി അയക്കുന്ന പച്ചക്കറികളിലും, പഴങ്ങളിലും കീടങ്ങളോ രോഗങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുന്ന കൃഷിവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്. ഓരോ തവണ സാധനം അയക്കുമ്പോഴും ഇത് ആവശ്യമാണ്. Organic Certificate: നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ ആണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. ആഭ്യന്തര സര്‍ട്ടിഫിക്കറ്റുകള്‍: വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയവയ്ക്ക് AGMARK ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇവയ്ക്ക് പുറമേ നിങ്ങള്‍ ഏത് രാജ്യത്തേക്കാണോ സാധനങ്ങള്‍ അയക്കുന്നത്, ആ രാജ്യങ്ങളിലെ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. ചില രാജ്യങ്ങള്‍ ലാബ് ടെസ്റ്റ് റിപ്പോര്‍ട്ടുകളും, പ്രത്യേക പാക്കിംഗ് രീതികളും ആവശ്യപ്പെടുന്നു.ശ്രീജിത്ത് എസ് നെ കുറിച്ച് ശ്രീജിത്ത് എസ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർദി ഇക്കണോമിക് ടൈംസ് മലയാളത്തിലെ സീനിയര്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് ശ്രീജിത്ത് എസ്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ബിസിനസ് റൈറ്ററാണ്. 2021 ഓഗസ്റ്റില്‍ ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡില്‍ ചേര്‍ന്ന ശ്രീജിത്ത്, ആദ്യ വര്‍ഷം സമയം മലയാളം പോര്‍ട്ടലില്‍ ബിസിനസ് സെഷന്‍ കൈകാര്യം ചെയ്തു. തുടര്‍ന്നാണ് ദി ഇക്കണോമിക് ടൈംസ് മലയളാത്തിന്റെ ഭാഗമായത്. 2016 മുതല്‍ ബിസിനസ് ജേണലിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. മംഗളം ദിനപ്പത്രത്തില്‍ ബിസിനസ് സബ് എഡിറ്റര്‍ ആയാണ് കരിയര്‍ ആരംഭിച്ചത്. ഇവിടെ അഞ്ചു വര്‍ഷം ബിസിനസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്തു. ഓഹരി വിപണി (ഓഹരി, മ്യൂച്വല്‍ഫണ്ട്), പേഴ്സണല്‍ ഫിനാന്‍സ് (സമ്പാദ്യ പദ്ധതികള്‍, സര്‍ക്കാര്‍ പദ്ധതികള്‍, മറ്റു നിക്ഷേപ പദ്ധതികള്‍), ആഗോള ബിസിനസ് (സര്‍ക്കാര്‍ കരാറുകള്‍, കമ്പനി ഡീലുകള്‍) സംബന്ധമായ വാര്‍ത്തകളിലാണ് പ്രാവീണ്യം. ഇതിനു പുറമേ എംഎസ്എംഇ, പൊതു ബിസിനസ് വാര്‍ത്തകള്‍ എന്നിവയും മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും, കോട്ടയം പ്രസ് ക്ലബില്‍ നിന്ന് ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമയും, ജേണലിസത്തില്‍ ബിരുദാന്തര ഡിപ്ലോമയും നേടിയ വ്യക്തിയാണ് ശ്രീജിത്ത്. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2021- 22ല്‍ ടൈംസ് ഗ്രൂപ്പ് ‘റൈസിംഗ് സ്റ്റാര്‍’ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.Read More


Source link

Back to top button