LIFESTYLE
സ്ഥലം പാഴാക്കണ്ട; പ്ലാൻ ചെയ്താൽ വീട്ടിലെ ഈ ഒഴിഞ്ഞ ഇടങ്ങൾ ഉപയോഗപ്രദമാക്കാം

ആകെയുള്ള ഭംഗി കണക്കിലെടുത്ത് ഏറെ സ്ഥലവിസ്തൃതിയിൽ വീട് ഒരുക്കുന്നതാണ് ഇന്നത്തെ രീതി. ഫലമോ സ്റ്റെയർകീഴ്സിന്റെ അടിഭാഗം, മുറിയുടെ കോണുകൾ, വാതിലിന്റെ പിൻഭാഗം തുടങ്ങി ഒട്ടേറെ ഇടങ്ങൾ യാതൊരു ഉപയോഗവുമില്ലാതെ ഒഴിഞ്ഞു കിടക്കും. ഇടുങ്ങിയ സ്ഥലമായതിനാൽ ഇവ ഒരുതരത്തിലും ഉപയോഗിക്കാനാവില്ലെന്ന് കരുതരുത്. കൃത്യമായ പ്ലാനിങ്ങോടെ ഡിസൈൻ ചെയ്താൽ വീടിൻ്റെ ആകെയുള്ള ഭംഗി വർദ്ധിപ്പിക്കുന്ന തരത്തിൽ, എന്നാൽ അനാവശ്യമായി സ്ഥലം പാഴാക്കാതെ ഈ ഒഴിഞ്ഞ ഇടങ്ങൾ ഉപയോഗപ്രദമാക്കാവുന്നതേയുള്ളൂ.സ്റ്റെയർകെയ്സിന്റെ അടിഭാഗംസ്റ്റെയർകെയ്സിനു താഴെയുള്ള ഭാഗത്ത് കബോർഡുകൾ ഉൾപ്പെടുത്തി സ്റ്റോറേജ് സ്പേസ് ആക്കുന്നതാണ് പൊതുവേയുള്ള രീതി. എന്നാൽ മാറിയ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് അൽപം വെറൈറ്റിയിൽ ഈ ഇടം ഒരുക്കാം.* ഭിത്തിയിലും സ്റ്റെയറുകൾക്ക് അടിയിലും ചെറുഷെൽഫുകളും ഡ്രോയറുകളും ഉൾപ്പെടുത്തി ലാൻഡിങ് സ്പേസിന് താഴെ ചാരുകസേരയും ഇട്ടാൽ ഈ ഭാഗം ഒരു മിനി ലൈബ്രറിയാക്കി മാറ്റാം. ചാരുകസേരയോട് ചേർന്ന് തന്നെ സൈഡ് ടേബിളിട്ട് അതിൽ ലാംപ് കൂടിവച്ചാൽ വായനാമൂല റെഡി. ഭിത്തിയിൽ ചെറിയ അലങ്കാരങ്ങളും നൽകാം. * വ്യത്യസ്ത തരത്തിലുള്ള ഡ്രോയറുകളും സ്റ്റോറേജ് ക്യാബിനറ്റുകളും സ്റ്റെയർകെയ്സിനടിയിൽ ഉൾപ്പെടുത്തിയാൽ നിത്യോപയോഗമില്ലാത്ത വസ്തുക്കൾ സൂക്ഷിച്ചുവയ്ക്കാനുള്ള ഇടമൊരുങ്ങും. അധികമായുള്ള ഷൂസുകൾ, ബാഗുകൾ തുടങ്ങയവ സൂക്ഷിക്കാൻ ഡ്രോയറുകൾ ഉപയോഗിക്കാം. ഡീപ്പ് ക്യാബിനറ്റുകളിൽ ഫയലുകൾ, ടൂളുകൾ, ബ്ലാങ്കറ്റുകൾ, ആഘോഷ ദിവസങ്ങളിൽ വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ തുടങ്ങിയവയൊക്കെ ഒതുക്കി വയ്ക്കാം.• സ്റ്റെയർകെയ്സിന്റെ വീതിക്കും വലിപ്പത്തിനുമനുസരിച്ച് കസ്റ്റമൈസ് ചെയ്ത ടേബിളും സൈഡ് ഷെൽഫും ഉൾപ്പെടുത്തിയാൽ സ്റ്റഡി ഏരിയയോ വർക്ക് ഫ്രം ഹോം ഏരിയയോ ആക്കി ഈ ഇടം മാറ്റാം. സോഫ്റ്റ് ലൈറ്റിങ്ങും സുഖപ്രദമായ കസേരയും ഉൾപ്പെടുത്തിയാൽ മതിയാകും.
Source link
CINEMA
CINEMA


