CINEMA

പനോരമ സ്റ്റുഡിയോസിന്റെ ചിത്രങ്ങളിൽ ഫഹദ് ഫാസിൽ

‘ദൃശ്യം 3’യുടെ വൻ വിജയത്തിന് പിന്നാലെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ പനോരമ സ്റ്റുഡിയോസ് . പനോരമ സ്റ്റുഡിയോസും ‘മാക്സ്‌ലാബ് സിനിമാസ് ആൻഡ് എന്റർടെയ്ൻമെന്റിന്റെ ജേക്കബ് ബാബുവും ചേർന്ന് നിർമ്മിക്കുന്ന രണ്ടു ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലും ഫഹദ് ഫാസിൽ ആണ് നായകൻ.രണ്ടു ചിത്രങ്ങളും പ്രീ പ്രൊ‌ഡക്ഷനിൽ ആണ്. അടുത്ത വർഷം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിലെ അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്തുവിടും. ആസിഫ് അലിയുടെ ‘ടിക്കി ടാക്ക ‘, കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’, നിവിൻ പോളി ചിത്രം എന്നിവയാണ് പനോരമ സ്റ്റുഡിയോസിന്റെ മറ്റ് മലയാള ചിത്രങ്ങൾ. . പി.ആർ.ഒ ആതിര ദിൽജിത്ത്.


Source link

Back to top button