AUTO

പ്രീമിയം ഫീച്ചറുകളുമായി എക്‌സ്എല്‍7 വരുന്നു; ടീസർ പുറത്തുവിട്ട് മാരുതി സുസുക്കി


ഇന്തോനേഷ്യന്‍ വിപണിയിലെ ജനപ്രിയ ക്രോസ്ഓവര്‍ എംപിവി XL7ന്റെ ഏറ്റവും പുതിയ ഫേസ് ലിഫ്റ്റ് പതിപ്പിന്റെ ടീസര്‍ സുസുക്കി പുറത്തുവിട്ടു. ജൂലൈ 29 മുതല്‍ ആരംഭിക്കുന്ന ഗായ്കിന്‍ഡോ ഇന്തോനേഷ്യ രാജ്യാന്തര ഓട്ടോ ഷോയിലാണ് വാഹനം ഔദ്യോഗികമായി അരങ്ങേറുക. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി നെക്‌സ വഴി വില്‍ക്കുന്ന എക്‌സ്എല്‍ 6 മോഡലിന്റെ രാജ്യാന്തര പതിപ്പാണ് എക്‌സ്എല്‍7. അതുകൊണ്ടുതന്നെ ഇന്തോനേഷ്യന്‍ പതിപ്പിലെത്തുന്ന മാറ്റങ്ങള്‍ വൈകാതെ ഇന്ത്യയിലെ എക്‌സ്എല്‍6ന്റെ ഫേസ്‌ലിഫ്റ്റിലും പ്രതീക്ഷിക്കാം. നിലവില്‍ ഇന്തോനേഷ്യന്‍ വിപണിയിലുള്ള എക്‌സ്എല്‍7ല്‍ 103ബിഎച്ച്പി കരുത്തും 138എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. എക്‌സ്എല്‍7ന്റേയും ഇന്ത്യന്‍ പതിപ്പായ എക്‌സ്എല്‍6ന്റേയും അടിസ്ഥാനം ഒന്നു തന്നെയാണ്. അതേസമയം ഇന്ത്യന്‍ മോഡലില്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വ്യത്യാസമുണ്ടാവും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സായിരിക്കം ഇന്ത്യയില്‍ എക്‌സ്എല്‍6ല്‍ ലഭിക്കുക. നിലവിലെ സിഎന്‍ജി പതിപ്പില്‍ അടിവശത്തായി ഘടിപ്പിക്കുന്ന പ്രത്യേക സിഎന്‍ജി ടാങ്ക് സാങ്കേതികവിദ്യയും മാരുതി പരീക്ഷിക്കാനിടയുണ്ട്. ഈ സാങ്കേതികവിദ്യ ലഭിക്കുന്ന രണ്ടാമത്തെ വാഹനമാവും ഇത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ മൂന്നു നിരയും രണ്ടു നിരയുമുള്ള എക്‌സ്എല്‍6ന്റെ എതിരാളികളെല്ലാം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വലിയ അപ്‌ഡേറ്റുകള്‍ നടത്തിയിരുന്നു. മത്സരത്തില്‍ പിന്നിലായി പോയ എക്‌സ്എല്‍6ന് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് മാറ്റങ്ങള്‍. 


Source link

Back to top button