NEWS
ആ 10,000 കോടിയുംകൊണ്ട് സതീശൻ എന്ത് വിസ്മയം കാണിക്കും? മദ്യം, ഭൂമി, പെട്രോൾ, ഡീസൽ നികുതിഭാരം കൂട്ടുമോ?

തിരുവനന്തപുരം∙ ജനുവരി 29ന് അന്നത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ആകെ വരുമാനമായി പ്രതീക്ഷിക്കുന്നത് 1.84 ലക്ഷം കോടി രൂപ; ചെലവ് 2.39 ലക്ഷം കോടി. വരവുംചെലവും തമ്മിൽ 55,419 കോടിയുടെ വ്യത്യാസമുള്ളതിനാൽ അത്രയും തുക റിസർവ് ബാങ്ക് വഴി പൊതുവിപണിയിൽനിന്നു കടമെടുക്കാമെന്നും കണക്കുകൂട്ടി. ശമ്പളവും പെൻഷനും പലിശയും മറ്റു ഭരണച്ചെലവും ബജറ്റിൽ ലക്ഷ്യമിട്ടതു പോലെ നടക്കും.പക്ഷേ, വരുമാനം അങ്ങനെയല്ല. റവന്യു കമ്മി ഗ്രാന്റ് ഇനത്തിൽ കേന്ദ്രത്തിൽ നിന്നുള്ള 14,317 കോടി രൂപ കിട്ടില്ലെന്ന് ഉറപ്പായി. കേന്ദ്ര നികുതി വിഹിതത്തിൽ പ്രതീക്ഷിച്ചതിനെക്കാൾ 5,000 കോടി കുറയും. ഫലത്തിൽ ബാലഗോപാലിന്റെ ബജറ്റ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ കയ്യിൽ കിട്ടുമ്പോൾ വരുമാനത്തിൽ ആകെ കുറയുന്നത് 20,000 കോടിയാണ്.
Source link


