NEWS
ഗ്യാസിന് വിലയേറിയപ്പോൾ പൈപ്പ് വഴി ഗ്യാസിന് ആവശ്യക്കാരേറുന്നു

തിരുവനന്തപുരം ∙ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മൂലം പാചകവാതക വില വർധിച്ചതോടെ പൈപ്പ് വഴി വീടുകളിലും സ്ഥാപനങ്ങളിലും പാചക ആവശ്യങ്ങൾക്ക് പ്രകൃതിവാതകമെത്തിക്കുന്ന പദ്ധതിക്ക് കേരളത്തിൽ ആവശ്യക്കാരേറുന്നു. പൈപ്പ് വഴി പ്രകൃതിവാതകം (പിഎൻജി– (Piped Natural Gas) കണക്‌ഷനു സൗകര്യമുള്ള സ്ഥലങ്ങളിലുള്ളവർ ആ പദ്ധതിയിലേക്കു മാറണമെന്നും പാചകവാതക സിലിണ്ടറുകളുടെ ഉപയോഗം ഒഴിവാക്കണമെന്നുമുള്ള പ്രചാരണപരിപാടികളും കേന്ദ്ര സർക്കാർ നടത്തി വരുന്നുണ്ട്. പിഎൻജി കണക്‌ഷൻ എടുക്കുന്നവർ പാചകവാതക (എൽപിജി) കണക്ഷൻ ഒരു മാസത്തിനകം സറണ്ടർ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.തുടർച്ചയായ ഇന്ധന ലഭ്യത, സിലിണ്ടർ ബുക്ക് ചെയ്യേണ്ടതില്ല എന്ന പ്രയാസം ഒഴിവാകുന്നു, മീറ്റർ അടിസ്ഥാനത്തിലുള്ള ബില്ലിങ്, സുരക്ഷിതമായ ഉപയോഗം തുടങ്ങിയ കാരണങ്ങളാൽ വീടുകളിൽ പിഎൻജിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ട്. കേരളത്തിലെ പ്രധാന നഗരങ്ങളിലും ചെറുകിട പട്ടണങ്ങളിലും ഇപ്പോൾ സിറ്റി ഗ്യാസ് വിതരണ (ജിസിഡി) ശൃംഖല വ്യാപിക്കുന്നതിനാൽ കൂടുതൽ കുടുംബങ്ങൾ ഈ സംവിധാനത്തിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.പിഎൻജി കണക്ഷന് എങ്ങനെ അപേക്ഷിക്കാം?
Source link


