NEWS
ഹിസ്ബുല്ലയില്ലാതെ കരാറില്ല: ലെബനനിൽ വെടിനിർത്തൽ വേണമെന്ന് ഇറാൻ വാശിപിടിച്ചത് എന്തുകൊണ്ട്?

യുഎസ്–ഇറാൻ സമാധാന കരാറിൽ ലെബനനിലെ വെടിനിർത്തൽ ഉൾപ്പെട്ടതോടെ, ചർച്ചകളുടെ അവസാന നിമിഷംവരെ ഇറാൻ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഹിസ്ബുല്ലയുടെ സുരക്ഷയും ലെബനനിലെ തങ്ങളുടെ സ്വാധീനവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇറാൻ ഈ നിബന്ധനയിൽ ഉറച്ചുനിന്നത്. ലെബനൻ വിഷയത്തെ വേർതിരിച്ചുള്ള ചർച്ചകളിലൂടെ ഹിസ്ബുല്ലയെ ദുർബലപ്പെടുത്താനുള്ള യുഎസ്–ഇസ്രയേൽ ശ്രമങ്ങൾ തടയുക എന്നതും ഈ നിലപാടിന് പിന്നിലുണ്ടായിരുന്നു.പ്രാദേശിക മേൽക്കൈ നിലനിർത്താൻലെബനൻ വെടിനിർത്തൽ പ്രധാന ചർച്ചകളുടെ ഭാഗമാക്കിയില്ലെങ്കിൽ യുഎസും ഇസ്രയേലും ഹിസ്ബുല്ലയെ ദുർബലമാക്കിയശേഷം തങ്ങൾക്കുമേൽ സമ്മർദ്ദം കൂട്ടുമെന്ന് ഇറാൻ ഭയപ്പെടുന്നു. ലെബനൻ വിഷയം ഉഭയകക്ഷി ചർച്ചകളിൽ മാത്രം പരിഹരിക്കാൻ കഴിയുന്നതല്ലെന്നും അത് യുഎസ്-ഇറാൻ സമഗ്ര കരാറിന്റെ ഭാഗമാക്കണമെന്നുമായിരുന്നു ഇറാന്റെ ആവശ്യം.
Source link


